Green Initiative | കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികളുടെ ഹരിത സ്പർശം; വിത്ത് പേനകൾ വയനാട് പ്രളയ ദുരന്ത മേഖലയിലെ വിദ്യാലയങ്ങളിലേക്ക്

 
Seed Pens created by inmates of Kannur Central Jail for Wayanad flood-hit areas
Seed Pens created by inmates of Kannur Central Jail for Wayanad flood-hit areas

Photo: Arranged

● കുടുംബ കോടതി ജഡ്ജ് ആർഎൽ ബൈജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
● 'ഹൃദയതൂലിക' പദ്ധതിയുടെ ഭാഗമായാണ് പേനകൾ നിർമ്മിച്ചത്.
● പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് പേന നിർമ്മാണത്തിന് ഉപയോഗിച്ചത്.

കണ്ണൂർ: (KVARTHA) സെൻട്രൽ ജയിലിലെ അന്തേവാസികൾ നിർമ്മിച്ച വിത്ത് പേനകൾ വയനാട് പ്രളയ ദുരന്ത മേഖലയിലെ വിദ്യാലയങ്ങൾക്ക് കൈമാറി. കണ്ണൂർ കുടുംബ കോടതി ജഡ്ജ് ആർഎൽ ബൈജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെറ്റ് കാർബൺ സീറോ ജയിലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഹരിത സ്പർശം പദ്ധതിയുടെ ഭാഗമായാണ് ചിറക്കൽ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് 'ഹൃദയതൂലിക'യുടെ നിർമ്മാണം ആരംഭിച്ചത്.

ദുരിത മേഖലയിലെ മൂന്ന് വിദ്യാലയങ്ങളിലെ ആയിരത്തി എണ്ണൂറിലധികം വിദ്യാർത്ഥികൾക്ക് അവരുടെ വാർഷിക പരീക്ഷയ്ക്ക് വേണ്ട പേനകളാണ് സമ്മാനിച്ചത്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് അന്തേവാസികൾ നിർമ്മിച്ച പേനകൾ സമ്മാനിക്കുന്നതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കൽ കൂടി വെളിവാകുകയാണ്.

ഇതിനു മുമ്പ് ദുരിത ബാധിതർക്ക് വേണ്ടി അഞ്ചര ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി വയനാട് ദുരന്തബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പൂക്കളം നിർമ്മിക്കുകയും ചെയ്ത് മാതൃക സൃഷ്ടിച്ചവരാണ് സെൻട്രൽ ജയിലിലെ അന്തേവാസികൾ.

ചടങ്ങിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണു അധ്യക്ഷനായി. വിത്ത് പേനകൾ അന്തേവാസികളിൽ നിന്നും ജഡ്ജി ഏറ്റുവാങ്ങി. ചിറക്കൽ ലയൺസ് ക്ലബ് സെക്രട്ടറി ഷൈൻ ദാസ്, ഗിരീഷ് കുമാർ എൻ (ജോയിൻ്റ് സൂപ്രണ്ട്), ദിനേശ് ബാബു (ഡെപ്യൂട്ടി സൂപ്രണ്ട്), രാജേഷ് കുമാർ (വെൽഫെയർ ഓഫീസർ), ശ്രീ ഹനീഫ സി (വെൽഫെയർ ഓഫീസർ), പി.ടി. സന്തോഷ്, അജിത്ത് കെ (അസിസ്റ്റൻ്റ് സൂപ്രണ്ട്), സജേഷ് കെ.പി, സുകുമാരൻ ബി (അസിസ്റ്റൻ്റ് സൂപ്രണ്ട്) തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Kannur Central Jail inmates created seed pens for schools in Wayanad flood-hit areas. The project promotes sustainability and social responsibility, benefiting students.

#GreenInitiative #SeedPens #WayanadFloodRelief #KannurJail #SocialResponsibility #EnvironmentFriendly

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia