CCTV Footage | നല്ലപിള്ളയാവാതെ വേറെ വഴിയില്ല; മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കളവുമുതല്‍ തിരികെ നല്‍കി കള്ളന്‍!
Oct 23, 2023, 17:08 IST
കണ്ണൂര്‍: (KVARTHA) മോഷണദൃശ്യം പ്രചരിച്ചതോടെ വേറെ വഴിയില്ലാതെ മോഷ്ടാവ് വെട്ടിലായി. ഒടുവില്‍ നല്ലപിള്ളയായി കള്ളന്‍ കളവ് മുതല്‍ തിരിച്ചേല്‍പ്പിച്ചു. പിലാത്തറയില്‍ നിന്നാണ് സംഭവം. കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോഷ്ടാവ് ഫോണ്‍ തിരിച്ചേല്‍പ്പിച്ച് കടയുടമയോട് മാപ്പും പറഞ്ഞു.
ശംസുദീന്‍ എന്നയാളാണ് സിസിടിവിയില്‍ കുടുങ്ങിയത്. ഞായറാഴ്ച ഉച്ചയോടെയാണ് ഗാലക്‌സി ബേകറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. വൈകിട്ട് ആറരയോടെ കടയിലെത്തിയ മോഷ്ടാവ് ഫോണ്‍ തിരികെ നല്‍കി കടയുടമയോട് മാപ്പ് ചോദിച്ചത്. പിന്നാലെ കടയുടമ മോഷ്ടാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു, എന്നാല്‍ പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും എന്ന് കടയുടമ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.