കണ്ണൂരില്‍ ഭരണഘടനാ സംരക്ഷണ റാലിയില്‍ സ്വാമി അഗ്നിവേശ് പങ്കെടുക്കും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 12.02.2020) പൗരത്വഭേദഗതി നിയമം പിന്‍വലിക്കുംവരെ സമരം ചെയ്യുമെന്ന മുദ്രാവാക്യവുമായി മസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ 14ന് ഭരണഘടനാ സംരക്ഷണ മഹാറാലിയും 15ന് അനിശ്ചിതകാല ശാഹിന്‍ബാഗ് സ്‌ക്വയര്‍ ആരംഭിക്കുകയും ചെയ്യും. ഭരണഘടനാ സംരക്ഷണ റാലി 14ന് വൈകുന്നേരം നാലരയ്ക്ക് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ സ്‌ക്വയറില്‍ നിന്നുമാരംഭിക്കും.

കണ്ണൂരില്‍ ഭരണഘടനാ സംരക്ഷണ റാലിയില്‍ സ്വാമി അഗ്നിവേശ് പങ്കെടുക്കും

കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്വാമി അഗ്നിവേശ് മുഖ്യാതിഥിയാകും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ടി. പി അബ്ദുല്ലക്കോയ മദനി, സി.പി ഉമ്മര്‍ സ്വല്ലമി, കുഞ്ഞിമുഹമ്മദ് മദനി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Keywords:  Kannur, Kerala, News, Protest, Trending, March, Kannur CAA Protest rally; Swami Agnivesh will be present 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia