SWISS-TOWER 24/07/2023

C Raghunath | താന്‍ മാത്രമല്ല ഇനിയുമാളുകള്‍ ബിജെപിയിലേക്ക് വരുമെന്ന് സി രഘുനാഥ്; പ്രവചനം ലക്ഷ്യമിടുന്നതാരെ?

 


/ഭാമ നാവത്ത്

കണ്ണൂര്‍: (KVARTHA) മുന്‍ കോണ്‍ഗ്രസ് നേതാവിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കിയതോടെ ബി ജെ പി ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് സ്വാധീന പ്രദേശങ്ങളിലേക്കുള്ള കടന്നുകയറ്റം. ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരകണ്ടി വണ്ടിക്കാരന്‍ പീടികയാണ് സി രഘുനാഥിന്റെ ജന്മദേശം. മുന്‍ മന്ത്രി എന്‍ രാമകൃഷ്ണന്റെ തട്ടകവും കൂടിയായിരുന്നു അത്.

അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സ്വാധീന പ്രദേശങ്ങളില്‍ നിന്നും ഒരു നേതാവ് ബി ജെ പിയിലേക്ക് കടന്നുവരുമ്പോള്‍ അതു രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയേറെയാണ്. വിപുലമായ വേരുകളുള്ള കുടുംബ ബന്ധം സി രഘുനാഥിനുണ്ട്. അതിനാല്‍ 35 ലേറെ കുടുംബങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും അകലും. ഇതു കൂടാതെ അകന്ന ഒട്ടനവധി കുടുംബങ്ങളും അടുത്ത പരിചയക്കാരും സി രഘുനാഥിനുണ്ട്. ഇവര്‍ കൂടി രാഷ്ട്രീയപരമായി മാറി ചിന്തിക്കുകയോ വോട്ടുചെയ്യുകയോ ആണെങ്കില്‍ ധര്‍മ്മടം മണ്ഡലത്തില്‍ ബി ജെ പിക്ക് വേരുറപ്പിക്കാനാവും.

ഇതിനിടെ മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറി സി രഘുനാഥിനെ ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗമായി നോമിനേറ്റ് ചെയ്തിട്ടുമുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കേരളത്തില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായി നോമിനേറ്റ് ചെയ്തത്. താന്‍ മാത്രമല്ല ബി ജെ പിയിലേക്ക് ഇനിയും കൂടുതല്‍ പേര്‍ വരുമെന്ന് മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗമായ സി രഘുനാഥ് പറഞ്ഞു.


C Raghunath | താന്‍ മാത്രമല്ല ഇനിയുമാളുകള്‍ ബിജെപിയിലേക്ക് വരുമെന്ന് സി രഘുനാഥ്; പ്രവചനം ലക്ഷ്യമിടുന്നതാരെ?



കണ്ണൂര്‍ ബി ജെ പി ഓഫിസായ മാരാര്‍ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ ബി ജെ പിയില്‍ വരും നാളുകളില്‍ ചേരും. കെ സുധാകരന്‍ ബി ജെ പിയിലേക്ക് വരുമോയെന്ന കാര്യം തനിക്കറിയില്ല. അദ്ദേഹം ഒരുപാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ്. താന്‍ ബി ജെ പിയില്‍ ചേരുമോയെന്ന കാര്യം സുധാകരന്‍ തന്നെയാണ് പറയേണ്ടത് എന്നാല്‍ ബി ജെ പിയിലേക്ക് ആര്‍ക്കും വരാം.


C Raghunath | താന്‍ മാത്രമല്ല ഇനിയുമാളുകള്‍ ബിജെപിയിലേക്ക് വരുമെന്ന് സി രഘുനാഥ്; പ്രവചനം ലക്ഷ്യമിടുന്നതാരെ?

 

മത ന്യൂത പക്ഷങ്ങള്‍ ഏറ്റവും കൂടുതല്‍ ചേരുന്ന പാര്‍ട്ടിയാണ് ബി ജെ പി. ഈ പാര്‍ട്ടിക്ക് ആരുമായും അകല്‍ച്ചയില്ല. സുധാകരന്‍ ചേര്‍ന്നാലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ന്നാലും മറ്റാരു ചേര്‍ന്നാലും സ്വീകരിക്കും. ബിസിനസ് വളര്‍ത്താനാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്ന ആരോപണം തെറ്റാണ്. താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്തും പാര്‍ട്ടി പ്രവര്‍ത്തനവും ബിസിനസും കൂട്ടിക്കുഴച്ചിട്ടില്ല. ഞാന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി 16 മണിക്കൂര്‍ വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ സുധാകരന്റെ ഇലക്ഷന്‍ ചീഫ് ഏജന്റായും തെരഞ്ഞെടുപ്പ് മുഖ്യ പ്രചാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തിലെ 160 ബുത്തുകളിലെ പ്രവര്‍ത്തകരെയും പേരെടുത്ത് വിളിക്കാനുള്ള പരിചയമുണ്ട്. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചു അറിയും. കഴിഞ്ഞ തെരഞ്ഞെടുപില്‍ കെ സുധാകരന് 4300 വോട്ടുകള്‍ മാത്രമേ കുറവുണ്ടായിരുന്നുള്ളൂ.

തന്റെ ബന്ധുക്കളായ 35 കുടുംബങ്ങള്‍ തനിക്ക് പിന്‍തുണ നല്‍കുന്നുണ്ട്. വരും ദിവസങ്ങളിലും പാര്‍ട്ടി വിടും. തനിക്ക് ഇപ്പോള്‍ സംഘികളസം തയ്പ്പിച്ചു തന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപിക്കുന്ന സി പി എമ്മിന്റെ നേതാക്കള്‍ തങ്ങളുടെ സഹയാത്രികനാകാന്‍ ക്ഷണിച്ചു എന്റെ വീട്ടില്‍ വന്നിരുന്നു. രാവിലെ ഗേയ്റ്റിനു മുന്‍പില്‍ നേതാക്കള്‍ കാത്തു നിന്നു പാര്‍ട്ടിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചു ഇനി അഥവാ തങ്ങളു കൂടെ വന്നില്ലെങ്കിലും ബി ജെ പിയിലേക്ക് പോകരുതെന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥ നഎന്നാല്‍ സി പി എമ്മിന്റെ ആശയങ്ങളുമായി യോജിച്ചു പോകാന്‍ കഴിയാത്തതിനാലാണ് അങ്ങോട്ടു പോകാഞ്ഞതെന്ന് സി രഘുനാഥ് പറഞ്ഞു.

Keywords: News, Kerala, Kerala-News, Kannur-News, Politics, Politics-News, Kannur News, C Raghunath, More People, Come, BJP, Politics, Party, Congress, Political Party, Target, Prediction, Kannur: C Raghunath says that more people will come to BJP.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia