March | ജീവനക്കാരെ പോക്‌സോ കേസില്‍ കുടുക്കി പീഡിപ്പിക്കുന്നു; കണ്ണൂരില്‍ ബസുടമകള്‍ കലക്ടറേറ്റ് മാര്‍ചും ധര്‍ണയും നടത്തി
Dec 20, 2023, 21:44 IST
കണ്ണൂര്‍: (KVARTHA) പൊലീസിന്റെ നീതി നിഷേധത്തിനെതിരെ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ബസുടമകള്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തി. മേയര്‍ ടിഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നു എന്ന വ്യാജേന പോക്സോ കേസ് ചുമത്തി പീഡിപ്പിക്കുന്നതായി അധ്യക്ഷനും ജെനറല്‍ കണ്‍വീനറുമായ രാജ് കുമാര്‍ കരുവാരത്ത് പറഞ്ഞു. ബസുടമസ്ഥ സംഘം നേതാക്കളായ പികെ പവിത്രന്‍, ടിഎം സുധാകരന്‍, പിവി പത്മനാഭന്‍, എം പ്രശാന്തന്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ വിവി പുരുഷോത്തമന്‍, പി ജനാര്‍ദനന്‍, ജ്യോതിമണി, എന്‍ പ്രസാദ്, എംഎ കരീം, ലത്വീഫ് പയ്യന്നൂര്‍, കെ ഗംഗാധരന്‍, കെ വി ജയന്‍ എന്നിവര്‍ സംസാരിച്ചു.
സ്വകാര്യ ബസ് ഉടമകളെയും തൊഴിലാളികളെയും അനാവശ്യമായി പീഡിപ്പിക്കുന്നതിനും, നിയമ ലംഘനത്തിന്റെ പേരില്‍ ബസുകള്‍ ആഴ്ചകളോളം കസ്റ്റഡിയില്‍ വയ്ക്കുന്നതിനും, അനാവശ്യമായി ഫൈന്‍ ഇടാക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം.
വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നു എന്ന വ്യാജേന പോക്സോ കേസ് ചുമത്തി പീഡിപ്പിക്കുന്നതായി അധ്യക്ഷനും ജെനറല്‍ കണ്‍വീനറുമായ രാജ് കുമാര്‍ കരുവാരത്ത് പറഞ്ഞു. ബസുടമസ്ഥ സംഘം നേതാക്കളായ പികെ പവിത്രന്‍, ടിഎം സുധാകരന്‍, പിവി പത്മനാഭന്‍, എം പ്രശാന്തന്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ വിവി പുരുഷോത്തമന്‍, പി ജനാര്‍ദനന്‍, ജ്യോതിമണി, എന്‍ പ്രസാദ്, എംഎ കരീം, ലത്വീഫ് പയ്യന്നൂര്‍, കെ ഗംഗാധരന്‍, കെ വി ജയന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kannur bus owners held collectorate march and dharna, Kannur, News, Kannur Bus Owners, March, Dharna, Police, Allegation, Students, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.