Arrested | പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ ലൈംഗീകചൂഷണത്തിന് ഇരയാക്കിയതായി പരാതി; ബസ് കന്‍ഡക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 17 കാരിയെ പ്രണയം നടിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബസ് ജീവനക്കാരനെ തലശ്ശേരി പോക്സോ കോടതി റിമാന്‍ഡ് ചെയ്തു.

കണ്ണൂര്‍ - കൂത്തുപറമ്പ റൂടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കന്‍ഡക്ടറായ കൂടാളി ഗ്രാമ പഞ്ചായത് പരിധിയിലെ ഇസ്മാഈല്‍ (21) ആണ് റിമാന്‍ഡിലായത്. ബസ് യാത്രക്കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും തലമുണ്ടയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗീകചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുളള കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ചക്കരക്കല്‍ സി ഐ ശ്രീജിത്ത് കോടെരി പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഇതിന് സമാനമായി നിരവധി ബസ് യാത്രക്കാരായ വിദ്യാര്‍ഥിനികളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഈ പെണ്‍കുട്ടികളുമായി സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിവാഹ വാഗ്ധാനം നല്‍കിയാണ് ഇയാള്‍ പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്തിയിരുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Arrested | പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ ലൈംഗീകചൂഷണത്തിന് ഇരയാക്കിയതായി പരാതി; ബസ് കന്‍ഡക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


Keywords: News, Kerala, Kerala-News, Police-News, Regional-News, Chakkarakkal News, Kannur News, POCSO, Accused, Police, Case, Abuse, Student, Arrested, Kannur: Bus Conductor Arrested in Molestation Case.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia