Booked | മുഖ്യമന്ത്രിയെ വാട്‌സ് ആപ് ഗ്രൂപില്‍ അവഹേളിച്ചതായി പരാതി; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

 


കണ്ണൂര്‍: (KVARTHA) വാട്‌സ് ആപ് ഗ്രൂപില്‍ മുഖ്യമന്ത്രിയെ അവഹേളിക്കും വിധം മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. സിപിഎം ചിറ്റാരിക്കാല്‍ ലോകല്‍ സെക്രടറി എം വി ശിവദാസിന്റെ പരാതിയിലാണ് നടപടി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിറ്റാരിക്കാല്‍ ബിജു മഠത്തുംമ്യാലിനെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. ചിറ്റാരിക്കാല്‍, കൊല്ലാട, കമ്പല്ലൂര്‍ ഭാഗങ്ങളിലെ നിരവധി ആളുകള്‍ അംഗങ്ങളായ കമ്പല്ലൂര്‍ വാര്‍ത്ത, എന്റെ ഗ്രാമം എന്നീ വാട്‌സ് ആപ് ഗ്രൂപുകളിലാണ് ബിജു മുഖ്യമന്ത്രിയുടെ ഫോടോ സഹിതം അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് പോസ്റ്റിട്ടതെന്ന് പരാതിയില്‍ പറയുന്നു.

പ്രദേശത്ത് ലഹള ഉണ്ടാക്കാന്‍ മനപൂര്‍വം മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടുവെന്നതിനാണ് ബിജുവിനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.

Booked | മുഖ്യമന്ത്രിയെ വാട്‌സ് ആപ് ഗ്രൂപില്‍ അവഹേളിച്ചതായി പരാതി; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Kerala News, Chief Minister, Pinarayi Vijayan, Case, Accused, Congress Worker, WhatsApp Group, Kannur: Booked against Congress worker who insulted Chief Minister through WhatsApp group.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia