Body Found | ഇരിട്ടി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഇരിട്ടി കൂട്ടുപുഴ വളവുപാറ പെട്രോള്‍ പമ്പിന് സമീപം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉളിക്കല്‍ സ്വദേശി പനയില്‍ അമലിന്റെ (25) മുതദേഹമാണ് വ്യാഴാഴ്ച (11.01.2024) രാവിലെ പുഴയില്‍ നിന്നും കണ്ടെത്തിയത്.

അമലിനെ പുഴയില്‍ കാണാതായ സ്ഥലത്തിന് സമീപത്തുനിന്നാണ് അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ അവലിനെ കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും പ്രദേശവാസികളും ചേര്‍ന്ന് പുഴയില്‍ തിരച്ചി ല്‍ നടത്തിയെങ്കിലും അമലിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.


Body Found | ഇരിട്ടി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തി

 

വെളിച്ചക്കുറവ് കാരണം രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിയ അഗ്നിരക്ഷാസേന പിറ്റേ ദിവസം രാവിലെ തിരച്ചില്‍ പുനഃരാരംഭിക്കുകയായിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ഇരിട്ടി താലൂക് ആശുപത്രിയിലേക്ക് മാറ്റി. ഉളിക്കല്‍ സ്വദേശിയായ പനയില്‍ വാസു - കോമള ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അനുരഞ്ജ്, മനു.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Body, Youth, Went Missing, Iritty News, River, Found, Fire Force, Kannur: Body of youth who went missing in Iritty River was found.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia