Black Man | ഇടവേളയ്ക്കുശേഷം ബ്ലാക് മാന്‍ വീണ്ടും ഇറങ്ങി; 'ചുമര്‍ എഴുതി മടങ്ങുന്നതിനിടയില്‍ സി സി ടി വി കാമറയില്‍ കുടുങ്ങി'

 


കണ്ണൂര്‍: (www.kvartha.com) ചെറുപുഴ മേഖലയില്‍ 16 ദിവസത്തിന് ശേഷം വീണ്ടും രംഗത്തെത്തിയ ബ്ലാക് മാന്‍ സി സി ടി വി കാമറയില്‍ കുടുങ്ങിയതായി റിപോര്‍ട്. വെള്ള പ്ലാസ്റ്റിക് മഴക്കോട്ട് ധരിച്ചെത്തിയ ഇയാളെ പക്ഷേ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം പുലര്‍ചെ നാലരയോടെ പ്രാപ്പൊയില്‍ ഈസ്റ്റിലെ പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തി ചുവരെഴുത്ത് നടത്തിയ ബ്ലാക് മാന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഒരു മിനിറ്റുകൊണ്ട് ചുമര്‍ എഴുത്ത് കഴിഞ്ഞ് ഇയാള്‍ പോയതായി പ്രദേശവാസികള്‍ പറഞ്ഞു.
Aster mims 04/11/2022

കഴിഞ്ഞ ദിവസം അന്നേ ദിവസം തന്നെ കൂലോത്തും പൊയിലെ കളപ്പുരയ്ക്കല്‍ ജോസഫിന്റെ വീടിന്റെ ഭിത്തിയില്‍ എഴുതുകയും ചിത്രം വരക്കുകയും ചെയ്തിരുന്നു. രണ്ടും ഒരാള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.

ഒരേ പോലുള്ള എഴുത്താണ് രണ്ടിടത്തും കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങിലും ബ്ലാക് മാന്‍ എന്നതിന്റെ അവസാന അക്ഷരമായ 'ന്‍' പാമ്പിന്റെ രൂപത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നേരത്തെ ചെറുപുഴ , പ്രാപ്പൊയില്‍ ഭാഗങ്ങളില്‍ ഒരു മാസത്തോളം ഭീതി പരത്തിയ ബ്ലാക് മാന്‍ ഓണക്കാലത്ത് വീണ്ടും ഇറങ്ങിയത് മലയോര ജനതയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Black Man | ഇടവേളയ്ക്കുശേഷം ബ്ലാക് മാന്‍ വീണ്ടും ഇറങ്ങി; 'ചുമര്‍ എഴുതി മടങ്ങുന്നതിനിടയില്‍ സി സി ടി വി കാമറയില്‍ കുടുങ്ങി'


Keywords: News, Kerala, Kerala-News, News-Malayalam, Kannur-News, Kannur, Black Man, Caught Camera, CCTV, Cherupuzha, Kannur: Black man caught on CCTV at Cherupuzha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia