Arrested | കവര്‍ചകാരനെ ചതിച്ചത് എഐ കാമറ: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബുളറ്റ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബുളറ്റ് മോഷ്ടിച്ച കേസിലെ പ്രതി എഐ കാമറയില്‍ കുടുങ്ങി. കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളെ തുടര്‍ന്ന് കാസര്‍കോട് ജില്ലക്കാരനായ ലബീഷ് ബാലകൃഷ്ണനെ (23)യാണ് നടക്കാവില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: കഴിഞ്ഞ നാലിന് റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട കെ എല്‍ 58 സെഡ് 7052 നമ്പര്‍ ബുളറ്റാണ് മോഷണം പോയത്. ചാലാട് സ്വദേശി രാജേഷ് കന്നാട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ബുളറ്റ്.

രാജേഷിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹനനും സംഘവും കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കൊടുവള്ളിയിലെ എ ഐ കാമറയില്‍ പ്രതി കുടുങ്ങിയത്. ഹെല്‍മറ്റില്ലാതെയായിരുന്നു ലബീഷ് ബുളറ്റ് ഓടിച്ചിരുന്നത്.

എഐ കാമറയില്‍ കുടുങ്ങിയപ്പോള്‍ ആര്‍സി ഓണറായ രാജേഷിന് മൊബൈലില്‍ നിയമ ലംഘനം നടത്തിയതായി സന്ദേശം എത്തുകയായിരുന്നു. രാജേഷ് ഉടന്‍ തന്നെ കണ്ണൂര്‍ പൊലീസിന് വിവരങ്ങള്‍ കൈമാറി. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹനന്‍ ഉടന്‍ തന്നെ നടക്കാവ് പൊലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Arrested | കവര്‍ചകാരനെ ചതിച്ചത് എഐ കാമറ: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബുളറ്റ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Bike, Accused, Theft, Case, Solved, Help, Ai Camera, Kannur: Bike Theft Case Easily Solved in the help of Ai Camera.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia