SWISS-TOWER 24/07/2023

CV Ananda Bose | ബൗദ്ധിക സത്യസന്ധതയുടെ പ്രതീകമായ ടി പത്മനാഭന്‍ സാംസ്‌കാരികമേഖലയിലെ ദേശീയസ്വത്താണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ബൗദ്ധിക സത്യസന്ധതയുടെ പ്രതീകമായ ടി പത്മനാഭന്‍ സാംസ്‌കാരികമേഖലയിലെ ദേശീയസ്വത്താണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്. ഭാരതത്തിന്റെ കലാ സാംസ്‌കാരിക പൈതൃകശക്തി ലോകത്തിനുമുമ്പില്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച് ദേശീയതലത്തില്‍ രൂപം നല്‍കിയ 'കലാക്രാന്തി' പദ്ധതിയുടെ ഭാഗമായി ഏര്‍പെടുത്തിയ 'ദുര്‍ഗാഭാരത് സമ്മാന്‍' ടി പത്മനാഭന് അദ്ദേഹത്തിന്റെ വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു ഗവര്‍ണര്‍. 50000 രൂപയും കീര്‍ത്തി പത്രവും ഫലകവും അടങ്ങുന്നതാണ് സമ്മാനം.
Aster mims 04/11/2022
തന്റെ 'സഖാവ്', 'എനിക്ക് എന്റെ വഴി' എന്നീ പുസ്തകങ്ങള്‍ ഗവര്‍ണര്‍ക്ക് സമ്മാനിച്ചാണ് പത്മാനാഭന്‍ സന്തോഷം അറിയിച്ചത്. ബംഗാളിലെ സാഹിത്യ സാംസ്‌കാരിക പ്രതിഭകളും പ്രവര്‍ത്തകരുമായി സംവദിക്കുന്നതിന് ബംഗാളില്‍ നടക്കുന്ന കലാക്രാന്തി പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ടി പത്മനാഭന്‍ സസന്തോഷം സ്വീകരിച്ചു.

തന്റെ വ്യക്തി ജീവിതത്തില്‍ സ്നേഹവും ശുശ്രൂഷയും നല്‍കി പരിചരിക്കുന്ന രാമചന്ദ്രനെയും പത്മാവതിയെയും പത്മനാഭന്‍ ഗവര്‍ണര്‍ക്ക് പരിചയപ്പെടുത്തി. ഇരുവരുടെയും സേവന തല്പരതയെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു.

CV Ananda Bose | ബൗദ്ധിക സത്യസന്ധതയുടെ പ്രതീകമായ ടി പത്മനാഭന്‍ സാംസ്‌കാരികമേഖലയിലെ ദേശീയസ്വത്താണെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ്

Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Bengal Governor, CV Ananda Bose, T Padmanabhan, Durga Bharat Samman,  Kannur: Bengal Governor CV Ananda Bose said that T Padmanabhan is an National property in cultural center.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia