Exhibition | ബെയ്ക് ജില്ലാസമ്മേളനവും കുടുംബസംഗമവും പ്രദര്‍ശനമേളയും കണ്ണൂരില്‍ നടത്തും
Sep 22, 2022, 20:43 IST
കണ്ണൂര്‍: (www.kvartha.com) ബെയ്ക് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ അപ്പക്കൂട് 2022 എന്ന പേരില്‍ ജില്ലാസമ്മേളനം, പുസ്തക പ്രകാശനം, ബെയ്ക് എക്സ്പോ, കുടുംബസംഗമം, ഗിന്നസ് സര്‍ടിഫികറ്റ് വിതരണം എന്നിവ നടത്തും. ഈ മാസം 25ന് താണ സാധുകല്യാണ മണ്ഡപത്തില്‍ നടക്കുന്ന ജില്ലാസമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെകാര്‍ഡ് സര്‍ടിഫികറ്റ് വിതരണം മേയര്‍ നിര്‍വഹിക്കും. കെ പി മുസ്തഫ, പി എം ശങ്കരന്‍, കെ ആര്‍ ബാലന്‍, എം പി രമേശ് എന്നിവര്‍ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ബെയ്ക് സംസ്ഥാന വൈസ് പ്രസിഡന്റ് സി അമ്പുരാജ് രചിച്ച തീയ്യ കുഞ്ഞിന്റെ ചൂട്ട് എന്ന നോവല്‍ പ്രകാശനം കഥാകൃത്ത് ടി പത്മനാഭന്‍ നിര്‍വഹിക്കും. കെ ബാലകൃഷ്ണന്‍ ആദ്യ പ്രതി സ്വീകരിക്കും. ഡോ.വത്സന്‍ പിലിക്കോട് പുസ്തക വിവരണം നടത്തും.
വൈകിട്ട് നാലുമണിക്ക് നടക്കുന്ന കുടുംബസംഗമം ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. എന്‍ പി ശമീറ മസൂദ്, അസ്മാ റശീദ് എന്നിവര്‍ മുഖ്യാതിഥികളാവും. തുടര്‍ന്ന് രസികന്‍ കേരള എന്റര്‍ടെയ്‌മെന്റ് പിന്നണി ഗായകരെയും ടെലിവിഷന്‍ അവതാരകരെയും ഉള്‍പെടുത്തി അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ അരങ്ങേറും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്‍ഡ്യയിലെ മികച്ച കംപനികളുടെ ബേകറി വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും വിവിധ മെഷിനറികളുടെയും അതിവിപുലമായ പ്രദര്‍ശനം നടക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവരെ ഉള്‍പെടുത്തി ലകി ഡ്രോയിലൂടെ സ്വര്‍ണ നാണയങ്ങള്‍ സമ്മാനങ്ങള്‍ നല്‍കും.
Keywords: Kannur: Baik district meeting, family gathering and exhibition fair will be held, Kannur, News, Inauguration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.