SWISS-TOWER 24/07/2023

Congress | പങ്കെടുത്താലും ഇല്ലെങ്കിലും തിരിച്ചടി; അയോധ്യ പ്രതിഷ്ഠാദിനം പ്രതിസന്ധിയിലാക്കിയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ, ബിജെപിയുടെ കെണി തിരിച്ചറിഞ്ഞ് നേതാക്കള്‍

 


ADVERTISEMENT

/ഭാമ നാവത്ത്

കണ്ണൂര്‍: (KVARTHA) അയോധ്യയില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠാദിനത്തില്‍ പങ്കെടുക്കുന്ന വിഷയത്തില്‍ തീരുമാനമെന്തെടുത്താലും അത് ക്ഷീണമാവുക കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിക്കെന്ന് വിലയിരുത്തല്‍. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങളില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

ഈ സാഹചര്യത്തില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന ഒട്ടകപക്ഷി നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഉടന്‍ തീരുമാനമെടുത്താല്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന വിലയിരുത്തിലാണ് കോണ്‍ഗ്രസിനുളളത്. കേരളത്തില്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ മുന്നണി വിട്ടു പോയേക്കാമെന്ന ആശങ്കയുമുണ്ട്.

പ്രതിഷ്ഠാദിനചടങ്ങില്‍ സോണിയാഗാന്ധി പങ്കെടുത്തേക്കുമെന്ന തീരുമാനമുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും സൂചനയുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനപരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കേരളത്തിലെ പാര്‍ട്ടി നേതാക്കളടക്കം രംഗത്തുവന്നിട്ടുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംമതവിഭാഗം കോണ്‍ഗ്രസില്‍ നിന്നും അകലാന്‍ ഇതു ഇടയാക്കുമെന്നാണ് ഇവര്‍ചൂണ്ടിക്കാട്ടുന്നു. അയോധ്യയില്‍ കാല്‍കുത്തുമോ കോണ്‍ഗ്രസെന്ന സമസ്തയുടെ ഔദ്യോഗിക ജിഹ്വയായ സുപ്രഭാതം മുഖപ്രസംഗത്തില്‍ ഉയര്‍ന്ന ചോദ്യം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.


Congress | പങ്കെടുത്താലും ഇല്ലെങ്കിലും തിരിച്ചടി; അയോധ്യ പ്രതിഷ്ഠാദിനം പ്രതിസന്ധിയിലാക്കിയത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ, ബിജെപിയുടെ കെണി തിരിച്ചറിഞ്ഞ് നേതാക്കള്‍



എന്നാല്‍ അയോധ്യ പ്രതിഷ്ഠയില്‍ പങ്കെടുത്തില്ലെങ്കില്‍ ബി ജെ പി അതു ദേശീയതലത്തില്‍ രാഷ്ട്രീയ ആയുധമാക്കുമെന്ന കാര്യവും ഉറപ്പായിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ ദുര്‍ബലമായ കോണ്‍ഗ്രസിന് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറെ ക്ഷീണം ചെയ്യാന്‍ സാധ്യതയുണ്ട്.
ഭൂരിപക്ഷവര്‍ഗീയതയെ മൃദു ഹിന്ദുത്വം കൊണ്ടു നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന സി പി എം അ ഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.

കോണ്‍ഗ്രസിന് ആകെ പ്രതീക്ഷയുളള കേരളത്തില്‍ ന്യൂനപക്ഷസമുദായങ്ങളുടെ സംരക്ഷകര്‍ തങ്ങളാണെന്ന് സി പി എം അവകാശപ്പെട്ട് മുന്‍പോട്ടുവരുമ്പോള്‍ പിടിവളളികള്‍ ദുര്‍ബലമായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഇതു തിരിച്ചറിഞ്ഞത് കൊണ്ടാണ് വിഷയം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി ജെ പി ശ്രമിക്കുന്നത്.

എന്നാല്‍ ബി ജെ പിയുടെ കെണിയില്‍ തങ്ങള്‍ വീഴില്ലെന്ന പ്രതികരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തുവന്നിരുന്നുവെങ്കിലും പിന്നീട് ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായില്ല.

Keywords: News, Kerala, Kerala-News, Top-Headlines, Politics-News, Ayodhya, Dedication Day, Congress, National Leadership, Crisis, BJP, Politics, party, Political Party, Kannur, Kannur: Ayodhya dedication day put the Congress national leadership in crisis.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia