Complaint | കണ്ണൂരില്‍ പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
May 5, 2023, 13:31 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ക്വടേഷന്‍ സംഘങ്ങളുടെ ആക്രമണം. പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കണ്ണൂര്‍ ഫ്രന്റ്സ് ഫാര്‍മ പാര്‍ട്ണര്‍ കെ വി ജാബിറാണ്(36) ആക്രമണത്തിനിരയായത്.
ബിസിനസ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കീരിയാടുവെച്ച് ഒരു സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി വളപട്ടണം പാലത്തിനു സമീപത്തുനിന്ന് വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
കൊളച്ചേരി ഗ്രാമ പഞ്ചായത് പരിധിയിലെ ജുനൈദ് കൊവ്വപ്പാട്ടില്, സൈനു എന്നിവരുടെ നേതൃത്വത്തിലാണ് വധശ്രമമെന്ന് പരാതിയില്‍ പറയുന്നു.
ഇയാളുടെ തലയിലും കാലിലും കത്തിക്കൊണ്ടു കുത്തേറ്റ് പരുക്കേറ്റിട്ടുണ്ട്. ജാബിറിനെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala-News, Kerala, Crime, Crime-News, Kannur-News, Kannur: Attempt to kill young man by kidnapping on car.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

