Abducted Attempt | സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; കുതറിയോടി രക്ഷപ്പെട്ട് പെണ്‍കുട്ടി; നാലംഗ സംഘം കാറിലേക്ക് വലിച്ചിടാന്‍ നോക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Aug 2, 2023, 12:11 IST
കണ്ണൂര്‍: (www.kvartha.com) സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കക്കാടാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍വെച്ചാണ് 15 കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
കണ്ണൂര്‍ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍വെച്ചാണ് സംഭവം. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടി. കാറിലുണ്ടായിരുന്ന നാല് പേര്‍ പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് കാറിലേക്ക് ഇടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍ ഓടോറിക്ഷ വന്നുവെന്നും ഇതുകണ്ട് കാര്‍ തിരികെ പോയെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. പകച്ചോടിയ പെണ്‍കുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇതിന് മുന്‍പും പ്രദേശത്ത് ഒമ്‌നി കാര്‍ സ്‌കൂളിലേക്ക് പോയ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: News, Kerala, Kerala-News, News-Malayalam, Kannur, Minor Girl, Student, Vehicle, Abducted Attempt, Kannur: Attempt to abduct 15 year old girl.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.