SWISS-TOWER 24/07/2023

Aster MIMS | പാര്‍കിന്‍സണ്‍സ് രോഗത്തിന് ഡിബിഎസ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്; ഉത്തര മലബാറില്‍ ആദ്യം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഉത്തര മലബാറില്‍ ആദ്യമായി പാര്‍കിന്‍സണ്‍സിന് ഡിബിഎസ് (Deep Brain Stimulation - DBS) ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ല എന്ന് നാളിതുവരെ കരുതിയ രോഗാവസ്ഥയായിരുന്നു പാര്‍കിന്‍സണ്‍സ് രോഗം. ചെറിയ രീതിയില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന രീതിയില്‍ വിറയല്‍ വര്‍ധിച്ച്, ദുസഹമായ ജീവിതം നയിക്കേണ്ടി വരുന്നതായിരുന്നു ഈ രോഗാവസ്ഥയുടെ നാളിതുവരെയുള്ള പൊതുചിത്രം.
            
Aster MIMS | പാര്‍കിന്‍സണ്‍സ് രോഗത്തിന് ഡിബിഎസ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്; ഉത്തര മലബാറില്‍ ആദ്യം

ഈ രീതിക്ക് മാറ്റമേകിക്കൊണ്ടാണ് ഡിബിഎസ് എന്ന നൂതന ചികിത്സ അവതരിപ്പിച്ചത്. എന്നാല്‍ മികച്ച രീതിയില്‍ ഡിബിഎസ് നിര്‍വഹിക്കാനുള്ള സംവിധാനം ഉത്തര മലബാറില്‍ ഇതുവരെ ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരമായിക്കൊണ്ടാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഡിബിഎസ് ആരംഭിച്ചിരിക്കുന്നത്. 55 വയസുകാരിയിലാണ് ഡിബിഎസ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്.

തലച്ചോറിനകത്തെ ചില ഭാഗങ്ങളിലെ നാഡീകോശങ്ങള്‍ക്ക് സംഭവിക്കുന്ന തകരാറുകളാണ് പാര്‍കിന്‍സണ്‍സ് രോഗത്തിലേക്ക് നയിക്കുന്നത്. തകരാര്‍ സംഭവിച്ച നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് കഴിഞ്ഞാല്‍ അവയുടെ ധര്‍മം പുനസ്ഥാപിക്കാന്‍ സാധിക്കും എന്ന യാഥാര്‍ത്ഥ്യത്തില്‍ കേന്ദ്രീകരിച്ചാണ് ഡിബിഎസ് പ്രവര്‍ത്തിക്കുന്നത്. തലച്ചോറിനകത്ത് രോഗബാധിതമായ പ്രദേശത്തേക്ക് ഒരു ഇലക്ട്രോഡിനെ ശസ്ത്രക്രിയയിലൂടെ സന്നിവേശിപ്പിക്കുകയും രോഗബാധിതമായ മേഖലയെ ഇത് വഴി ഉത്തേജിപ്പിക്കുകയും അതിലൂടെ രോഗത്തെ നിയന്ത്രണ വിധേയമാക്കുകയോ രോഗലക്ഷണങ്ങളെ പരിമിതപ്പെടുത്തി ദൈനംദിന ജീവിതത്തെ ആയാസരഹിതമാക്കുകയോ ചെയ്യുന്നു.

ഈ ഇലക്ട്രോഡിനെ ഒരു വയര്‍ വഴി നെഞ്ചില്‍ സ്ഥാപിച്ചിരിക്കുന്ന പള്‍സ് ജനറേറ്റര്‍ എന്ന ചെറിയ ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കും. ശസ്ത്രക്രിയ വഴിയാണ് ഇത് സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഉപകരണം ആക്ടിവേറ്റ് ചെയ്യും. ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ ഇലക്ട്രിക്കല്‍ പള്‍സുകള്‍ തലച്ചോറിന്റെ നിശ്ചിത ഭാഗങ്ങളിലേക്ക് തുടര്‍ച്ചയായി നിശ്ചിത അളവില്‍ എത്തിച്ചേരുകയും അത് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുകയും രോഗലക്ഷണങ്ങള്‍ നിയന്ത്രണ വിധേയമാവുകയും ചെയ്യും.
             
Aster MIMS | പാര്‍കിന്‍സണ്‍സ് രോഗത്തിന് ഡിബിഎസ് ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്; ഉത്തര മലബാറില്‍ ആദ്യം

എല്ലാ പാര്‍കിന്‍സണ്‍സ് രോഗികള്‍ക്കും ഡിബിഎസ് ഫലപ്രദമായി എന്ന് വരില്ല. അതുകൊണ്ട് തന്നെ പാര്‍കിന്‍സണ്‍സ് ചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഡോക്ടറുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തുകയും രോഗി ഡിബിഎസിന് വിധേയനാകുവാന്‍ സാധിക്കുന്ന വ്യക്തിയാണ് എന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ഡിബിഎസ് നിര്‍വഹിക്കുകയുള്ളൂ. രോഗിയുടെ ദുരിതപൂര്‍ണമായ ജീവിതത്തെ നല്ല രീതിയിലേക്ക് തിരികെ എത്തിക്കാനുള്ള ഏറ്റവും മികച്ച ഉപാധി എന്നതാണ് ഡിബിഎസിന്റെ പ്രധാന നേട്ടം.

ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ന്യൂറോളജി, ന്യൂറോ സര്‍ജറി, അനസ്തീഷ്യയോളജി, ക്രിടികല്‍ കെയര്‍ വിഭാഗത്തിലെ ഡോക്ടര്‍മാരായ സൗമ്യ സിവി, ശ്രീജിത്ത് പിടിയേക്കല്‍, നിബു വര്‍ഗീസ്, ചന്ദു, രമേഷ് സി വി, മഹേഷ് ഭട്ട്, ശമീജ് മുഹമ്മദ്, സുപ്രിയ കുമാരി എം സി എന്നിവര്‍ പങ്കെടുത്തു.

Keywords:  News, Kerala, Kannur, Top-Headlines, Hospital, Health, Treatment, Aster MIMS, Kannur Aster MIMS successfully completed DBS treatment for Parkinson's disease.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia