Aster MIMS | കായിക താരങ്ങള്‍ക്ക് അതിനൂതന ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ്; അഭിനവ് ബിന്ദ്ര ഫൗന്‍ഡേഷന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് പാര്‍ട്ണറായി ആശുപത്രിയെ തിരഞ്ഞെടുത്തു
Jul 21, 2023, 19:20 IST
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക പ്രശസ്ത ഷൂടിംഗ് താരവുമായ അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഭിനവ് ബിന്ദ്ര ഫൗന്‍ഡേഷന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് പാര്‍ട്ണറായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെയും സീനിയര്‍ കണ്‍സല്‍ടന്റ് ഓര്‍തോപീഡിക് സര്‍ജന്‍ ഡോ. സി കെ ശ്രീഹരിയെയും തിരഞ്ഞെടുത്തു.
കായിക രംഗത്ത് അതിനൂതനമായ സൗകര്യങ്ങള്‍ ലഭ്യമാക്കുക, കായികതാരങ്ങളുടെ പരുക്കുകളും മറ്റും ഏറ്റവും മികച്ച രീതിയില്‍ ചികിത്സിച്ച് ഭേദമാക്കുക തുടങ്ങിയവ ഉള്‍പെടെയുള്ള അനേകം ലക്ഷ്യങ്ങളോടെയാണ് അഭിനവ് ബിന്ദ്ര ഫൗന്‍ഡേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കായിക താരങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് എന്ന മേഖലയിലാണ് ആസ്റ്റര്‍ മിംസ് കണ്ണൂരുമായുള്ള സഹകരണം ഉറപ്പ് വരുത്തിയിരിക്കുന്നത്.
അഭിനവ് ബിന്ദ്ര ഫൗന്‍ഡേഷനുമായി സഹകരിക്കുന്നതിലൂടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓര്‍തോപീഡിക് വിഭാഗത്തിന്റെ സേവനം രാജ്യത്തുടനീളമുള്ള കായിക താരങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്യും. സ്പോര്‍ട്സ് മെഡിസിന്‍, ആര്‍ത്രോസ്‌കോപി, ജോയിന്റ് റീപ്ലേസ്മെന്റ് തുടങ്ങിയ ചികിത്സാ മേഖലകളില്‍ കൈവരിച്ച വൈദഗ്ധ്യവും ശ്രദ്ധേയങ്ങളായ നേട്ടങ്ങളുമാണ് ആസ്റ്റര്‍ മിംസുമായി സഹകരിക്കുന്നതിന് ഡോ. അഭിനവ് ബിന്ദ്ര ഫൗന്‍ഡേഷന്‍ മാനദണ്ഡമായി പരിഗണിച്ചത്. ഡോ. ശ്രീഹരിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ രാജ്യത്തിന്റെ കായികമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിനവ് ബിന്ദ്ര ഫൗന്‍ഡേഷന്‍ അഭിപ്രായപ്പെട്ടു.

Keywords: Aster MIMS, Kannur, Health, Malayalam News, Sports, Abhinav Bindra Foundation, Kerala News, Kannur News, Kannur Aster MIMS selected as Center of Excellence Partner of Abhinav Bindra Foundation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.