Recognition | മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കി കണ്ണൂർ ആസ്റ്റർ മിംസ്; എമർജൻസി വിഭാഗത്തിന് എൻഎബിഎച്ച് അംഗീകാരം

 
Aster MIMS Kannur Hospital.
Aster MIMS Kannur Hospital.

Image Credit: Aster MIMS Kannur

● ദക്ഷിണ കന്നട മുതൽ ഉത്തര മലബാർ വരെയുള്ള ഭൂപ്രദേശത്ത് എൻഎബിഎച്ച് അംഗീകാരം ലഭിച്ച ഏക എമർജൻസി മെഡിസിൻ വിഭാഗം.
● ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോട് കൂടിയ എമർജൻസി വിഭാഗമാണ് കണ്ണൂർ ആസ്റ്റർ മിംസിലേത്.
● എമർജൻസി മെഡിസിനിൽ പ്രാഗത്ഭ്യം സിദ്ധിച്ച പരിചയ സമ്പന്നരായ എമർജൻസി ഫിസിഷ്യന്മാരുടേയും, മറ്റും സേവനം സവിശേഷതയാണ്.

കണ്ണൂർ: (KVARTHA) ആതുരസേവന മേഖലയിലെ ഉന്നത നിലവാരത്തിന് ലഭിക്കുന്ന അംഗീകാരമായ എൻഎബിഎച്ച് അക്രഡിറ്റേഷൻ കണ്ണൂർ ആസ്റ്റർ മിംസിന്റെ എമർജൻസി വിഭാഗത്തിന് ലഭിച്ചു. ദക്ഷിണ കന്നഡ മുതൽ ഉത്തര മലബാർ വരെയുള്ള ഭൂപ്രദേശത്ത് എൻഎബിഎച്ച് അംഗീകാരം ലഭിച്ച ഏക എമർജൻസി മെഡിസിൻ വിഭാഗം എന്ന നേട്ടവും ഇതോടെ കണ്ണൂർ ആസ്റ്റർ മിംസിന് സ്വന്തമായി.

Aster MIMS Kannur Hospital.

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്‌സ് (എൻഎബിഎച്ച്) നിശ്ചയിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും പൂർണമായി പാലിച്ചതിനാണ് കണ്ണൂർ ആസ്റ്റർ മിംസിന്റെ എമർജൻസി വിഭാഗത്തിന് ഈ അംഗീകാരം ലഭിച്ചത്. ഇതുവഴി കണ്ണൂർ ആസ്റ്റർ മിംസിന്റെ എമർജൻസി വിഭാഗം സമാന മേഖലയിലെ ദേശീയ തലത്തിലുള്ള എല്ലാ മാനദണ്ഡങ്ങളും ഗുണനിലവാരവും, ഏറ്റവും മികച്ച ചികിത്സയും ഉറപ്പ് വരുത്തുന്ന സ്ഥാപനമാണെന്ന് അംഗീകരിക്കപ്പെടുക കൂടിയാണ് ചെയ്തിരിക്കുന്നത്.

ലോകോത്തര നിലവാരമുള്ള, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എമർജൻസി വിഭാഗമാണ് കണ്ണൂർ ആസ്റ്റർ മിംസിലേത്. എമർജൻസി മെഡിസിനിൽ പ്രാഗത്ഭ്യം സിദ്ധിച്ച പരിചയ സമ്പന്നരായ എമർജൻസി ഫിസിഷ്യന്മാരുടേയും, പ്രത്യേക പരിശീലനം ലഭിച്ച നഴ്‌സിങ്ങ് ജീവനക്കാരുടേയും മറ്റ് ജീവനക്കാരുടേയും നേതൃത്വം ഈ വിഭാഗത്തിന്റെ സവിശേഷതയാണ്. 24 മണിക്കൂറും പ്രവർത്തന നിരതമായ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഏത് സങ്കീർണ്ണമായ സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

#NABHaccreditation #KannurAsterMIMS #EmergencyMedicine #Healthcare #QualityCare

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia