SWISS-TOWER 24/07/2023

Remanded | യുവതിയെ മംഗ്ളൂറില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസ്; പിടികിട്ടാപ്പുളളിയായ പ്രതി റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) യുവതിയെ മംഗ്ളൂറില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പിടിയിലായ പിടികിട്ടാപ്പുളളിയായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെമ്പിലോട് ഗ്രാമ പഞ്ചായത് പരിധിയിലെ എം സുനില്‍കുമാര്‍ (44) ആണ് പിടിയിലായത്. 

പൊലീസ് പറയുന്നത്: യുവതിയെ മെച്ചപ്പെട്ട ചികിത്സ വാഗ്ദാനം നല്‍കി മംഗ്ളൂറിലേക്ക് കൂട്ടി കൊണ്ടുപോയി ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയശേഷം ലോഡ്ജ് മുറിയില്‍വെച്ച് പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുത്തെന്നുമായിരുന്നു പരാതി. ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി 15 വര്‍ഷത്തിന് ശേഷമാണ് പിടിയിലായത്.
Aster mims 04/11/2022

പെരിങ്ങോം പൊലീസ് ഇന്‍സ്പെക്ടര്‍ പി സുഭാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ എന്‍ പി രാഘവന്റെ നേതൃത്വത്തില്‍ എ എസ് ഐ പി എച് ശറഫുദ്ദീന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രജേഷ്, സുമേഷ്, ജിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

2008 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിങ്ങോം സ്റ്റേഷന്‍ പരിധിയിലെ യുവതിയെയാണ് ഇയാള്‍ സൗഹൃദം നടിച്ച് മംഗ്ളൂറിലെ ആശുപത്രിയിലേക്കെന്ന വ്യാജേന ലോഡ്ജില്‍ എത്തിച്ച് ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം മയക്കത്തിലാക്കി പീഡിപ്പിക്കുകയും യുവതിയുടെ കയ്യിലുണ്ടായിരുന്ന 4,500 രൂപയും ഒന്നേമുക്കാല്‍ പവന്റെ ആഭരണങ്ങളുമായി മുങ്ങിയത്. പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Remanded | യുവതിയെ മംഗ്ളൂറില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസ്; പിടികിട്ടാപ്പുളളിയായ പ്രതി റിമാന്‍ഡില്‍


Keywords:  News, Kerala, Kerala-News, News-Malayalam, Regional-News, Molestation, Case, Arrested, Accused, Remanded, Kannur, Kannur: Arrested Molestation Case Accused Remanded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia