കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; കമാന്‍ഡന്റ് ഓഫീസ് അടച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 24.06.2020) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ സി ഐ എസ് എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചു.

വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ കണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; കമാന്‍ഡന്റ് ഓഫീസ് അടച്ചു

നിലവില്‍ നൂറിലേറെപ്പേര്‍ ചികിത്സയിലുള്ള ഒമ്പത് ജില്ലകളിലൊന്ന് കണ്ണൂരാണ്. നിലവില്‍ 125 പേരാണ് കോവിഡ് ബാധിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളത്. 28-കാരനായ എക്‌സൈസ് ഡ്രൈവറാണ് കണ്ണൂരില്‍ കോവിഡ് ബാധിച്ച് മരിച്ച ഒരേയൊരാള്‍.

Keywords:  Kannur Airport under strong surveillance; 4 CISF officers turned Covid positive, Kannur, News, Airport, Treatment, Hospital, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia