Kannur airport | കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോള്‍ പദവി ലഭിക്കാന്‍ സാധ്യതയേറി; പ്രതീക്ഷയില്‍ കിയാലും യാത്രക്കാരും

 


മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് അനുവദിക്കാന്‍ പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാനുള്ള സാധ്യതയേറിയത് കിയാലിന് പ്രതീക്ഷയായി. ടൂറിസം, സിവില്‍ വ്യോമയാനവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി അടുത്തിടെ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസര്‍കാരില്‍ പാര്‍ലമെന്ററി സമിതി അതിശക്തമായി ഇടപെടുന്ന സാഹചര്യത്തിലാണ് കിയാലിന് മാത്രമല്ല, യാത്രക്കാര്‍ക്കും പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
                
Kannur airport | കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോള്‍ പദവി ലഭിക്കാന്‍ സാധ്യതയേറി; പ്രതീക്ഷയില്‍ കിയാലും യാത്രക്കാരും

നേരത്തെ പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാതെ തന്നെ ഗോവയിലെ വിമാനത്താവളത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താന്‍ വിദേശ കംപനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതേസമയം, പോയിന്റ് ഓഫ് കോള്‍ പദവി വൈകുന്ന സാഹചര്യമാണെങ്കില്‍, ഗോവയിലെ വിമാനത്താവളത്തില്‍ ഒമാന്‍ എയര്‍ സര്‍വീസുകള്‍ അനുവദിച്ച മാതൃകയില്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ വിദേശ വിമാന കംപനികള്‍ക്ക് അനുമതി നല്‍കണമെന്നാണ് അധികൃതരുടെ ആവശ്യം.

2022-23 സാമ്പത്തികവര്‍ഷത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 6,215 അന്താരാഷ്ട്ര വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. മുന്‍വര്‍ഷങ്ങളിലേതിന് വ്യത്യസ്തമായി നേരിയ വര്‍ധനവ് യാത്രക്കാരുടെ കാര്യത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അമിതമായ ടികറ്റ് നിരക്ക് വിമാന കംപനികള്‍ ഈടാക്കുന്നതാണ് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും അകറ്റിയത്.

Keywords: Kannur Airport, Point of Call, Kannur, Education, Kerala News, Kannur News, Kannur airport is likely to get Point of Call status.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia