Gold Seized | 'കണ്ണൂര്‍ വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കളിപ്പാട്ടങ്ങള്‍ക്കിടയില്‍ കടത്താന്‍ ശ്രമിച്ച 899.96 ഗ്രാം സ്വര്‍ണമാണ് കണ്ണൂര്‍ എയര്‍പോര്‍ട് പൊലീസ് പിടികൂടിയത്. ദുബൈയില്‍ നിന്നുമെത്തിയ കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനാഫാ(36)ണ് പിടിയിലായത്.

വിമാനത്താവളത്തില്‍ നിന്നും ചെക് ഔട് കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ എയര്‍ പോര്‍ട് പൊലീസ്  നിരീക്ഷിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

Gold Seized | 'കണ്ണൂര്‍ വിമാനത്താവളത്തില്‍ കളിപ്പാട്ടത്തിനുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി'

പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 53,59,261.8 രൂപ വില വരും. മനാഫിനെ കസ്റ്റഡിയിലെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. റെയ്ഡിന് എയര്‍പോര്‍ട് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കെവി പ്രസാദ് നേതൃത്വം നല്‍കി.

Keywords:  Kannur Airport: Gold tried to be smuggled hidden inside toy caught, Kannur, News, Kannur Airport, Gold Seized, Police, Arrest, Custody, Raid, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia