ആഭ്യന്തരയാത്രക്കാർക്ക് ആശ്വാസം: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്


കണ്ണൂർ: (KVARTHA) അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ ഏഴ് സർവീസുകൾ അധികമായി ഉണ്ടാകും. തിരുവനന്തപുരം, ബെംഗളൂരു, മുംബൈ റൂട്ടുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ ആരംഭിച്ചത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ സർവീസ്. മുൻപ് ആഴ്ചയിൽ ഒരു സർവീസാണ് ഈ റൂട്ടിലുണ്ടായിരുന്നത്. തിരുവനന്തപുരം റൂട്ടിൽ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരിച്ചും സർവീസുകളുണ്ട്. മുംബൈ റൂട്ടിൽ ആഴ്ചയിൽ ഒരു സർവീസ് കൂടി സെപ്റ്റംബർ മുതൽ തുടങ്ങും.
ഇൻഡിഗോ എയർലൈൻസ് ചെന്നൈ റൂട്ടിൽ അധിക സർവീസുകൾ തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പ്രതിദിന സർവീസിന് പുറമെ ആഴ്ചയിൽ നാല് സർവീസുകളാണ് ഇൻഡിഗോ അധികമായി നടത്തുന്നത്.
ഇതോടെ കണ്ണൂരിനും ചെന്നൈക്കും ഇടയിൽ ആഴ്ചയിൽ 11 സർവീസുകൾ ഉണ്ടാകുമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
പുതിയ വിമാന സർവീസുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ. ഈ വിവരങ്ങൾ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാം.
Article Summary: New domestic flight services started from Kannur Airport.
#Kannur, #KannurAirport, #AirIndiaExpress, #DomesticFlights, #FlightService, #IndigoAirlines