Flight Service | കണ്ണൂര്‍ വിമാനതാവളത്തിലേക്ക് എയര്‍ ഇന്‍ഡ്യ കൂടുതല്‍ സെക്ടറുകളിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ചു

 


മട്ടന്നൂര്‍: (KVARTHA) യാത്രാക്ലേശത്താല്‍ പൊറുതി മുട്ടുന്ന വടക്കേ മലബാറിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി കണ്ണൂര്‍ വിമാനതാവളത്തിലേക്ക് കൂടുതല്‍ സെക്ടറിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്. വിദേശ രാജ്യങ്ങളില്‍ നിന്ന് കണ്ണൂരിലേക്കാണ് എയര്‍ ഇന്‍ഡ്യ കൂടുതല്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.

യുഎഇയില്‍ നിന്നും സഊദിയില്‍ നിന്നും പുതിയ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലായി റാസ് അല്‍ ഖൈമയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. അബൂദബിയില്‍നിന്ന് കണ്ണൂരിലേക്ക് നാല് അധിക സര്‍വീസ് പുതുതായി എയര്‍ ഇന്‍ഡ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

Flight Service | കണ്ണൂര്‍ വിമാനതാവളത്തിലേക്ക് എയര്‍ ഇന്‍ഡ്യ കൂടുതല്‍ സെക്ടറുകളിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ചു

മുന്‍പ് ആഴ്ചയില്‍ ആറ് ദിവസമുണ്ടായിരുന്ന സര്‍വീസ് പ്രതിദിനമാക്കിയതിനൊപ്പം തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതമുണ്ടാകുമെന്നും പുതുക്കിയ ലിസ്റ്റില്‍ വ്യക്തമാക്കുന്നു. ദമാമില്‍നിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉണ്ടാകുക. ഇതോടൊപ്പം മസ്ഖതില്‍നിന്ന് കണ്ണൂരിലേക്കുമുള്ള സര്‍വീസും വര്‍ധിപ്പിച്ചിട്ടുണ്ട്.

യാത്രക്കാരുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും കാരണം നട്ടം തിരിയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവള കംപനിയായ കിയാലിന് ഏറെ ആശ്വാസം പകര്‍ന്നിരിക്കുകയാണ് എയര്‍ ഇന്‍ഡ്യയുടെ തീരുമാനം. കേന്ദ്രസര്‍കാര്‍ പോയന്റ് ഓഫ് കോള്‍ പദവി നല്‍കാത്തതിനാല്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്നും വിദേശ വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

Keywords: News, Kerala, Kannur, Kannur-News, Business, Kannur News, Air India, More Service, Gulf Countries, Mattannur International Airport, Flight Service, Passengers, Kannur: Air India with more service from Gulf countries to Mattannur International Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia