Bharat Jodo | ഭാരത് ജോഡോ യാത്രാ വാര്‍ഷികം; കണ്ണൂരിലെ പദയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കുമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) രാഹുല്‍ ഗാന്ധി നയിച്ച ഐതിഹാസികമായ ഭാരത് ജോഡോ യാത്രയുടെ വാര്‍ഷികം കേരളത്തില്‍  സംഘടിപ്പിക്കാനുള്ള കെ പി സി സി തീരുമാന പ്രകാരം സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കണ്ണൂരില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പദയാത്രയും പൊതുസമ്മേളനവും ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴിന് നടക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു.
Aster mims 04/11/2022

വൈകുന്നേരം 4.30ന് സ്വാതന്ത്ര്യ സമര ചരിത്രമുറങ്ങുന്ന വിളക്കുംതറ മൈതാനിയില്‍നിന്ന് ആരംഭിക്കുന്ന പദയാത്രയില്‍ സംഘടനാ ചുമതലയുള്ള എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമുള്‍പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന്  സ്റ്റേഡിയം കോര്‍ണറില്‍ പൊതുസമ്മേളനം നടക്കും. 

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ സംഘടനാ ചുമതലയുള്ള എ ഐ സി സി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ എം പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

Bharat Jodo | ഭാരത് ജോഡോ യാത്രാ വാര്‍ഷികം; കണ്ണൂരിലെ പദയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കുമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്


Keywords:  News, Kerala, Kerala-News, News-Malayalam, Kannur News, Adv. Martin George, Bharat Jodo, Yatra, Anniversary, Kannur: Adv. Martin George on Bharat Jodo Yatra Anniversary.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script