Escaped | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയില്‍ ചാടിയതായി പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയില്‍ ചാടിയതായി പൊലീസ്. ചെമ്പിലോട് ഗ്രാമ പഞ്ചായത് പരിധിയിലെ ഹര്‍ശാദാണ് ജയില്‍ ചാടിയത്. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹര്‍ശാദ്.


Escaped | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി ജയില്‍ ചാടിയതായി പൊലീസ്



ഞായറാഴ്ച (14.01.2024) പുലര്‍ചെ ആറെമുക്കാലിന് ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാനായി പുറത്തേക്ക് പോയ ഹര്‍ശാദ് ജയിലിന്റെ മുന്‍പിലെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരാളുടെ ബൈകിന്റെ പുറകില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായി വ്യാപകമായ തിരച്ചിലാണ് നടത്തിവരുന്നത്.

Keywords:
News, Kerala, Kerala-News, Kannur, Kannur-News, Police-News, Kannur News, Accused, Escaped, Central Jail, Drug Case, Police, Kannur: Accused escaped from Central Jail.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia