Theft | പരിയാരത്ത് വന്‍ മോഷണം; വീട്ടുകാര്‍ നബി ദിനാഘോഷ പരിപാടികള്‍ക്ക് പോയ സമയത്ത് ജനലിന്റെ ഗ്രില്‍സ് മുറിച്ച് 35 പവനും പണവും കവര്‍ന്നതായി പരാതി
Sep 30, 2023, 11:13 IST
കണ്ണൂര്‍: (KVARTHA) പരിയാരത്ത് വന്‍ മോഷണം. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിതപ്പിലെപൊയിലില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പിടിച്ച രേഖകളും മോഷണം പോയതായി പരാതി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച നടന്നത്.
അബ്ദുള്ളയും കുടുംബവും വെളളിയാഴ്ച രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത പള്ളിയില്‍ നബി ദിനാഘോഷ പരിപാടികള്‍ക്ക് പോയ സമയത്തായിരുന്നു സംഭവം. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നതെന്നാണ് വിവരം. വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്.
സിസിടിവി കാമറ പരിശോധിച്ചതില്‍ രാത്രി 9.50 ന് ഗ്രില്‍സ് മുറിക്കുന്നതിന്റെ സ്പാര്‍ക് കാണുന്നുണ്ട്. രാത്രി 12.30 ന് വീട്ടുകാര്‍ പള്ളിയില്‍നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടത്.
രാത്രി തന്നെ പൊലീസില്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്താണ് കവര്‍ച നടന്നിരിക്കുന്നത്.
പരിയാരം പൊലീസ് പരിധിയില്‍ അടുത്തകാലത്തായി നടന്ന ഇരുപതോളം മോഷണക്കേസുകളില്‍ ഒരു പ്രതിയെപോലും പിടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സമീപവാസികള്‍ ആരോപിച്ചു. തുടര്‍ച്ചയായി നടക്കുന്ന മോഷണം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കവര്‍ചക്കാര്‍ വിലപ്പിടിച്ച ചില രേഖകളും കൊണ്ടുപോയതായി അബ്ദുളള പറഞ്ഞു. സംഭവസ്ഥലത്തുനിന്നുളള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തീപ്പൊരി ചിതറുന്ന ദൃശ്യം മാത്രമേ ലഭിച്ചിട്ടുളളൂവെന്ന് പൊലീസ് അറിയിച്ചു. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം മാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. പരിയാരത്ത് നടന്നത് ആസൂത്രിതമായ കവര്‍ചയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.