Accidental Death | പരിയാരത്ത് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) പരിയാരത്ത് നിര്‍മാണം നടന്നുകൊണ്ടിരുന്ന സെപ്റ്റിക് ടാങ്കിന് സമീപം കളിക്കുന്നതിനിടെ കാല്‍വഴുതി വീണ് മൂന്നുവയസുകാരന്‍ മരിച്ചു. പരിയാരത്തെ തമീന്‍ ബശീറാണ് മരിച്ചത്. കൂടെ കളിച്ചിരുന്ന അഹ്‌മദ് ഹാരിസ് എന്ന മൂന്നു വയസുകാരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം മൂന്നേകാലിനാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. കോരന്‍പീടികയില്‍ താമസക്കാരനായ തളിപ്പറമ്പ് മുക്കോലയിലെ ഓടോ ഡ്രൈവര്‍ പിസി ബശീറിന്റെ മകനാണ് തമീന്‍. പരിയാരം പഞ്ചായത് ഓഫീസിന് പുറകുവശത്താണ് ഇവരുടെ വീട്.

ജസീനയാണ് ഉമ്മ. റാഫിയ, റിയാന്‍, മുഹമ്മദ് എന്നിവരാണ് സഹോദരങ്ങള്‍. നിര്‍മാണം നടന്നുവരുന്ന വീടിനായി നിര്‍മിച്ച സെപ്റ്റിക് ടാങ്കില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വെളളം കെട്ടിനിന്നിരുന്നു. കുട്ടികള്‍ ഇവിടെ കളിക്കുന്നത് മറ്റുളളവര്‍ ശ്രദ്ധിച്ചിരുന്നില്ല.

Accidental Death | പരിയാരത്ത് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം

നല്ല ആഴമുളള സെപ്റ്റിക് ടാങ്കില്‍ രണ്ടു കുട്ടികളും കാല്‍വഴുതി വീഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ പ്രദേശവാസികളുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്ത് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തമീന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

Accidental Death | പരിയാരത്ത് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം

വിദഗ്ധ ചികിത്സയ്ക്കായി കൂടെയുണ്ടായിരുന്ന അഹ്‌മദ് ഹാരിസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords:  Kannur: 3-year-old boy died as falls into septic tank, Kannur, News, Accidental Death, Police, Dead Body, Hospital, Post Mortem, Medical College, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia