Vande Bharat | രണ്ടാം വന്ദേഭാരതിന് കണ്ണൂരില്‍ ആവേശകരമായ സ്വീകരണം
Sep 24, 2023, 23:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കേരളത്തിനനുവദിച്ച ഞായറാഴ്ച കാസര്‍കോട് നിന്നും ആദ്യയാത്ര ആരംഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശ്വോജ്ജ്വല സ്വീകരണം. ബിജെപി ജില്ലാ കമിറ്റിയുടേയും യാത്രക്കാരുടെ വിവിധ സംഘടനകളുടേയും നേതൃത്വത്തിലും സ്വീകരണ പരിപാടി സംഘടിപ്പിച്ചു. 1.05 ന് കാസര്‍കോട് നിന്നും യാത്ര പുറപ്പെട്ട ട്രെയിന്‍ 1.44ന് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
പയ്യന്നൂരിലെ സ്വീകരണത്തിന് ശേഷം രണ്ടുമണിക്ക് കണ്ണൂരിലേക്ക് യാത്ര തിരിച്ച് 2.17ന് കണ്ണൂരിലെത്തിയ ട്രെയിനിനെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. രാവിലെ മുതല്‍ തന്നെ ട്രെയിനിനെ സ്വീകരിക്കാനായി ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു.
വാദ്യമേളങ്ങളുടെയും മുദ്രാവാക്യ വിളികളുടേയും അകമ്പടിയോടെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, മേഖലാ ജെനറല്‍ സെക്രടറി കെകെ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ട്രെയിനിനെ സ്വീകരിച്ചു. ട്രെയിനിലെ ആദ്യ യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവരെ ഷാളണിയിച്ചും മാലയിട്ടും നേതാക്കള്‍ സ്വീകരിച്ചു.
ബിജെപി നേതാക്കളായ സംസ്ഥാന സെക്രടറി കെ രഞ്ജിത്, പട്ടികജാതി മോര്‍ച സംസ്ഥാന ട്രഷറര്‍ കെ രതീഷ്, ബിജെപി ട്രഷറര്‍ യുടി ജയന്തന്‍, ജില്ലാ സെക്രടറി അരുണ്‍ കൈതപ്രം, സംസ്ഥാന സമിതിയംഗം സി നാരായണന്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അര്‍ചന വണ്ടിച്ചാല്‍, ജെനറല്‍ സെക്രടറി ബിനില്‍ കണ്ണൂര്‍, ചിറക്കല്‍ മണ്ടലം പ്രസിഡന്റ് രാഹുല്‍ രാജീവ്, യുവമോര്‍ച ജില്ലാ പ്രസിഡന്റ് അരുണ്‍ ഭരത്, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.
മധുര വിതരണവും ഉണ്ടായി. തലശ്ശേരി, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും ബിജെപിയുടേയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിരുന്നു. സൗജന്യ യാത്ര അനുവദിച്ചിരുന്നതിനാല്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാരായി ട്രെയിനിലുണ്ടായിരുന്നു. തലശ്ശേരിവരെ യാത്ര ചെയ്തവര്‍ക്കായി തിരികെ തലശ്ശേരിയില്‍ നിന്നും കാസര്‍കോടേക്ക് സൗജന്യമായി പ്രത്യേക ട്രെയിനും റെയില്‍വേ ഏര്‍പ്പെടുത്തിയിരുന്നു.
നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ രണ്ടാം വന്ദേഭാരത്തിനു സ്വീകരണം നല്‍കി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍ ലോകോ പൈലറ്റിന് പൂച്ചെണ്ട് നല്‍കി വന്ദേ ഭാരത് എക്സ് പ്രസിനെ വരവേറ്റു. തുടര്‍ന്ന് മധുര പലഹാര വിതരണവും നടന്നു. ചേംബര്‍ ഓണററി സെക്രടറി സി അനില്‍ കുമാര്‍, ഡയറക്ടര്‍മാരായ സി വാസുദേവ് പൈ, ദിനേഷ് ആലിങ്കില്‍, ഇകെ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kannur: 2nd Vande Bharat gets enthusiastic reception, Kannur, News, Vande Bharat, Enthusiastic Reception, Passengers, BJP, Leaders, Students, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.