Drowned | കണ്ണൂർ ചക്കരക്കല്ലിൽ 2 വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂരിനടുത്തെ മാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് പ്രദേശവാസിയുടെ കെട്ടുകുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മാച്ചേരിയിലെ ആദിൽ ബിൻ മുഹമ്മദ് (12), മുഹമ്മദ് മിസ്‌ബാഹുൽ അമീൻ (12) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തുമ്പോഴേക്കും പ്രദേശവാസികൾ കുളത്തിൽ നിന്ന് കുട്ടികളെ പുറത്തെടുത്തിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ചക്കരക്കൽ പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോർടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
