Accidental Death | ഓടോ റിക്ഷയും ബൈകും കൂട്ടിയിടിച്ച് 17 കാരന് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്
Apr 19, 2023, 16:09 IST
കണ്ണൂര്‍: (www.kvartha.com) വാഹനാപകടത്തില്‍ 17 കാരന് ദാരുണാന്ത്യം. അഴീക്കോട് ഞാവേലി പറമ്പില്‍ റൗഫീക്കിന്റെ മകന്‍ ശാബാക്കാണ് മരിച്ചത്. ബൈകും ഓടോ റിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് ബൈക് യാത്രികനായ യുവാവ് മരിച്ചത്.
റൗഫീക്കിന്റെ കൂടെ പിന്നിലെ സീറ്റിലിരുന്ന് സഞ്ചരിച്ചിരുന്ന സുഹൃത്തിനും പരുക്കേറ്റു. ഇയാളെ കൊടുങ്ങല്ലൂര്‍ എ ആര്‍ മെഡികല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ അഴീക്കോട് പുത്തന്‍ പള്ളി ജംങ്ഷനില്‍ വെച്ചായിരുന്നു പ്രദേശവാസികളെ നടുക്കിയ അപകടം നടന്നത്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Local News, Accident, Accidental Death, Kannur-News, Kannur: 17 year old dies in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.