Dog Attack | മദ്രസയിലേക്ക് പോകുന്നതിനിടെ പിലാത്തറയില്‍ 10 വയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചു
Jul 23, 2023, 22:08 IST
പയ്യന്നൂര്‍: (www.kvartha.com) പിലാത്തറ ചെറുതാഴത്ത് തെരുവുനായ്ക്കള്‍ പത്തുവയസുകാരിയെ കടിച്ചു പരുക്കേല്‍പിച്ചു. സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥിനിയായ ആഇശ അബ്ദുല്‍ ഫത്വാഹിനാണ് പരുക്കേറ്റത്. കുട്ടിയെ പരുക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ മദ്രസയിലേക്ക് പോകവേ ഭാരത് റോഡില്‍ വെച്ചായിരുന്നു ആക്രമം.
മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സംഭവത്തിനിടെ അവിടെയെത്തിയ പിലാത്തറ ജുമാഅത്ത് കമിറ്റി സെക്രടറി താജുദ്ദീന്റെ ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടത്. താജുദ്ദീന്റെ നേതൃത്വത്തില്‍ സമീപവാസികള്‍ പത്തുവയസുകാരിയെ അക്രമിച്ച തെരുവ് നായയെ തുരത്തുകയായിരുന്നു.
മുഴപ്പിലങ്ങാട് കെട്ടിനകത്ത് രണ്ടു മാസം മുന്‍പാണ് നിഹാലെന്ന പതിനൊന്നു വയസുകാരനെ വീട്ടിനടുത്തു കളിച്ചു കൊണ്ടിരിക്കെ തെരുവുനായ്ക്കള്‍ കടിച്ചു കീറിയത്. ഈ സംഭവത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ നിരവധി കുട്ടികള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

Keywords: Kannur: 10-Year-Old Girl Attacked By Stray Dog, Kannur, News, Stray Dog Attack, Injury, Hospitalized, Student, Medical College, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.