ഉത്രാടപാച്ചിലിനിടെ കണ്ണയ്യന്റെ പരക്കംപാച്ചില്‍ രക്ഷിച്ചത് നിരവധി ജീവനുകള്‍
Aug 28, 2012, 18:25 IST
അപകടത്തില്‍ പൊട്ടിത്തെറിച്ച ടാങ്കറിന്റെ ഭാഗം |
ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതും കണ്ണയ്യന്റെ അവസരോചിതമായ ഇടപെടലാണ്. കണ്ണയ്യന് ടാങ്കര്‍ മറിഞ്ഞയുടന്‍ പുറത്തിറങ്ങി പരിശോധന നടത്തി. അപ്പോഴാണ് ഗ്യാസ് ചോരുന്നുണ്ടെന്ന് അദ്ദേഹത്തിന് മനസിലായത്. സ്വന്തം ജീവന് രക്ഷിക്കാനുള്ള വ്യഗ്രതയ്ക്കൊപ്പം അദ്ദേഹം സമീപമുള്ള വീടുകളിലേക്ക് ഓടിക്കയറി. അതിനു ശേഷം അവരോടെല്ലാം വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടോ എന്ന് അലമുറയിട്ടു.
വഴിയില്‍ കണ്ട എല്ലാവരോടും വിവരം പറയാനും കണ്ണയ്യന് നിമിഷ നേരമേ വേണ്ടിവന്നുള്ളു. അറിയാവുന്ന ഭാഷയില്‍ നിന്നും വ്യത്യസ്തമായി മുറിമലയാളത്തിലാണ് കണ്ണയ്യന് അപകടവാര്‍ത്ത എല്ലാവരോടും വിളിച്ചുപറഞ്ഞത്. ആദ്യമൊന്നു പകച്ചെങ്കിലും ഗ്യാസിന്റെ മണം പരന്നത്തോടെ സ്ത്രീകളും കുട്ടികളും വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങിയോടി. നിമിഷങ്ങള്‍ക്കകംതന്നെ ആ വീടുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. എന്നാല്‍ കണ്ണയ്യനെ ഇനിയും ആരും കണ്ടെത്തിയിട്ടില്ല. ഇയാളുടെ ബാഗ് പോലീസ് കണ്ടെടുത്തു. ലോറി ഡ്രൈവറായ കണ്ണയ്യന് അപകടത്തില്‍ നിന്നും രക്ഷപെട്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
-ജോസഫ് പ്രിയന്
Keywords: Tanker Lorry blast, Fire, Kannur, Kerala, Accident, Burnt, Tamilnadu Native, Driver, Gas Tanker, Malayalam News, Injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.