Timber Auction | കണ്ണവം വനത്തിലെ തേക്കുമരം ലേലം ചെയ്യുന്നു; പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ മുന്‍കൂട്ടി പേര് നല്‍കണം
Apr 3, 2023, 08:35 IST
തലശേരി: (www.kvartha.com) കണ്ണവം വനത്തിലെ തേക്കുമരം ലേലം ചെയ്യുന്നു. വനംവകുപ്പിന്റെ കണ്ണോത്ത് മരം ഡിപോയില്‍ നിന്നും തേക്ക് തടികളുടെ ലേലം ഏപ്രില്‍ 11, 29 തീയതികളില്‍ നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍, കണ്ണോത്തും ചാല്‍ റെന്‍ജ് ഓഫീസില്‍ അറിയിച്ചു.
കണ്ണവം റിസര്‍വ് വനത്തിലെ തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികളും മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടിച്ചി, ആഞ്ഞിലി, കുന്നിവാക, ഇരൂള്‍, എന്നിവയുടെ തടികളാണ് വില്‍പനയ്ക്ക് ഒരുക്കിയിട്ടുളളത്.
പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ കണ്ണോത്ത് ഗവ. മര ഡിപോ ഓഫീസില്‍ മുന്‍കൂട്ടി പേര് നല്‍കണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Keywords: News, Kerala, State, Thalassery, Top-Headlines, Auction, Kannavam forest teak tree to be auctioned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.