Court | കണ്ണപുരം റിജിത് വധം: സാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി വിസ്തരിച്ചു

 


തലശേരി: (www.kvartha.com) കണ്ണപുരം ചുണ്ടയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ റിജിതിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഇരുപത്തിയേഴാം സാക്ഷിയായ അന്നത്തെ വളപട്ടണം സി ഐ ടി പി പ്രേമരാജനെ തലശേരി അഡീഷനല്‍ ജില്ലാകോടതി ജഡ്ജ് റൂബി കെ ജോസ് മുന്‍പാകെ വിസ്തരിച്ചു. 2005- ഒക്ടോബര്‍ മൂന്നിന് രാത്രി ഏഴേമുക്കാലിനാണ് റിജിതിനെ ആര്‍ എസ് എസ് പ്രവര്‍ത്തകരായ പത്തംഗ സംഘം അക്രമിച്ചു കൊലപ്പെടുത്തിയത്.

Court | കണ്ണപുരം റിജിത് വധം: സാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി വിസ്തരിച്ചു

കേസിലെ മൂന്നാം പ്രതി പിന്നീട് വാഹനാപകടത്തില്‍ മരിച്ചിരുന്നു. റിജിതിനെ കൊലപ്പെടുത്തുന്നതിനിടെ അക്രമികളായ രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു. വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ റിജിതിനെ അക്രമികള്‍ കൊലപ്പെടുത്തിയത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. ഇ ഈശ്വരന്‍, പി പ്രേമരാജന്‍, ടി സുനില്‍കുമാര്‍ എന്നിവരാണ് ഹാജരാകുന്നത്.

Keywords:  Kannapuram Rijith murder case: Court examined police officer who witness, Kannur, News, Kannapuram Rijith, Murder Case, Court Examined,  Police Officer, Accident, Vehicles, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia