Booked | പൊതുപ്രവര്‍ത്തകന്റെ പരാതിയില്‍ 'തൊപ്പി' യൂട്യൂബര്‍ക്കെതിരെ കണ്ണപുരം പൊലീസും കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) 'തൊപ്പി' യൂട്യൂബര്‍ക്കെതിരെ കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തും പൊലീസ് കേസെടുത്തു. യുട്യൂബര്‍ വ്‌ലോഗറായ കണ്ണൂര്‍ കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ മുഹമ്മദ് നിഹാദിനെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. 

പൊതുപ്രവര്‍ത്തകനായ ചെറുകുന്ന് സ്വദേശിയായ ടി പി അരുണിന്റെ പരാതിയിലാണ് കേസ്. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് കേസെടുത്തത്. നിലവില്‍ വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ് നിഹാദ്.

മുഹമ്മദ് നിഹാദിനെ എറണാകുളത്തെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ചെയാണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലര്‍ ഇയാള്‍ക്കെതിരെ പരാതിനല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷിത നീക്കം.

എറണാകുളത്തെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് നിഹാദിനെ പൊലീസ് പിടികൂടിയത്. സ്റ്റേഷനില്‍ ഹാജരാകണമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാല്‍ മറുപടി നല്‍കിയെന്നാണ് വിവരം. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടിയത്. ഫ്‌ലാറ്റിനു പുറത്തെത്തി വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിന്റെ തല്‌സമയ വീഡിയോയും തൊപ്പി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും തൊപ്പിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തത്.

24 കാരനായ തൊപ്പിക്ക് 6.9 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും, 7.5 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. 'തൊപ്പി' യൂട്യൂബില്‍ പങ്കുവച്ച വീഡിയോകളില്‍ കേട്ടാലറയ്ക്കുന്നതും സംസ്‌കാരശൂന്യവുമായ പദപ്രയോഗങ്ങളുടെ ഘോഷയാത്രയാണെന്നാണ് പരാതി. നമ്മുടെ കൗമാരം സമൂഹമാധ്യമങ്ങളിലെ തെറ്റായ ഉള്ളടക്കങ്ങള്‍ക്ക് അടിപ്പെടുന്നതിന്റെ അപകടസൂചനായാണ് 'തൊപ്പി'യെപ്പോലുള്ള യുട്യൂബര്‍മാര്‍ക്ക് ലഭിക്കുന്ന വലിയ പിന്തുണയെന്നാണ് ആരോപണം.

'തൊപ്പി'യെന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ അറിയപ്പെടുന്ന നിഹാദിന്റെ വീഡിയോ പോസ്റ്റുകള്‍ അസഭ്യവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പദപ്രയോഗങ്ങള്‍ മാത്രമുള്ള ലൈവുകളാണ്. ഇങ്ങോട്ട് അയക്കുന്ന തെറിവാക്കുകള്‍ കൂടുതല്‍ തെറിപറയാനുള്ള പ്രോത്സാഹനമാണ് നിഹാദിന്. തെറി വാക്കുകള്‍വെച്ചുള്ള റാപ് പാട്ട് പാടിയും അശ്ലീലചേഷ്ട കാണിച്ചും ഇയാള്‍ വീഡിയോ ഇടാറുണ്ട്.
 
അശ്ലീലവും സ്ത്രീവിരുദ്ധതയും പറയുന്നത് വളരെ സ്വാഭാവികവും നിസ്സാരവുമാണെന്ന സന്ദേശമാണ് ഇയാളുടെ വീഡിയോകള്‍ നല്‍കുന്നത്. കൗമാരക്കാരുടെ സ്വഭാവ രൂപീകരണത്തെയും പെരുമാറ്റത്തെയും സാമൂഹ്യബോധത്തെയും തെറ്റായി സ്വാധീനിക്കുന്ന ഇത്തരം യുട്യൂബര്‍മാക്കെതിരെ പ്രതിഷേധം ഉയരുകയാണ്. 

Aster mims 04/11/2022

Booked | പൊതുപ്രവര്‍ത്തകന്റെ പരാതിയില്‍ 'തൊപ്പി' യൂട്യൂബര്‍ക്കെതിരെ കണ്ണപുരം പൊലീസും കേസെടുത്തു


Keywords:  News, Kerala, Kerala-News, News-Malayalam, Kannapuram Police, Case, Booked, Kannur, Vlogger Thoppi, Kannapuram police booked against vlogger Thoppi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia