സി കെ എ ജബ്ബാറിന് കണ്ണാടി പുരസ്കാരം സമ്മാനിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണുർ: (www.kvartha.com 08.01.2022) സാംസ്കാരിക പ്രവർത്തകനായിരുന്ന പി സി മുസ്ത്വഫയുടെ സ്മരണാർഥം ഏർപെടുത്തിയ കണ്ണാടിപ്പറമ്പ് 'കണ്ണാടി' പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ സി കെ എ ജബ്ബാറിന് കൈമാറി. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും മുൻ ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ ബാലകൃഷ്ണൻ കൊയ്യാൽ അവാർഡ് വിതരണം ചെയ്തു.
                     
സി കെ എ ജബ്ബാറിന് കണ്ണാടി പുരസ്കാരം സമ്മാനിച്ചു

പത്രപ്രവർത്തക മേഖലയിലും പ്രാദേശിക ചരിത്ര ഗവേഷണ രംഗത്തുമുള്ള സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സംസ്ഥാന സർകാറിൻ്റെ ജനറൽ റിപോർടിങ്ങ് അവാർഡ് ഉൾപെടെ അന്വേഷണാത്മക-രാഷ്ട്രീയ മേഖലകളിൽ ഏഴ് പ്രമുഖ സംസ്ഥാന അവാർഡുകൾ സി കെ എ ജബ്ബാർ നേടിയിരുന്നു.

കണ്ണാടി ഏർപെടുത്തിയ വിവിധ തലങ്ങളിലുള്ള പുരസ്കാരങ്ങളും ചടങ്ങിൽ കൈമാറി. പ്രൊഫ. ബി മുഹമ്മദ് അഹ്‌മദ്‌ (വൈജ്ഞാനിക സാഹിത്യം), ഇ എം ഹാശിം (നോവൽ), അഴീക്കോടൻ പ്രമോദ് (നാടകം), അനിൽകുമാർ (കഥ), ബീന ചേലേരി (കവിത), ബുസ്താനി അബ്ദുല്ലത്വീഫ് ഹുദവി (അധ്യാപനം), ഇരിങ്ങാട്ട് മൊയ്തീൻ (കർഷകൻ), പി കെ ഹാരിസ് കണ്ണാടിപ്പറമ്പ് (സാമൂഹ്യ മാധ്യമം) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

കെ എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം എഴുത്തുകാരൻ ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനം ചെയ്തു. മുഹ് യുദ്ദീൻ മാലയുടെ 415 വാർഷിക പ്രഭാഷണം പ്രൊഫ. ബി മുഹമ്മദ് അഹ്‌മദ്‌, സി വി സലാം, സി വിനോദ്, പ്രേമൻ പാതിരിയാട്, കണ്ണാടി എഡിറ്റർ ടി പി ഹംസ എന്നിവർ നിർവഹിച്ചു. ഗ്രാമകേളി കണ്ണാടിപ്പറമ്പിന്റെ നാടകവും അരങ്ങേറി.


Keywords:  News, Kerala, Kannur, Award, Top-Headlines, Journalist, State, Politics, Kannadi award, C K A Jabbar, Kannadi award handed over to C K A Jabbar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script