Abdul Kareem Cheleri | 'വികസന സമിതിയെ നോക്കുകുത്തിയാക്കി'; കണ്ടന്നൂര്‍ മെഡികല്‍ കോളജ് സിപിഎം തടിച്ച് കൊഴുക്കാനുള്ള ഇടത്താവളമാക്കിയെന്ന് അബ്ദുല്‍ കരീം ചേലേരി
Sep 9, 2023, 11:14 IST
കണ്ണൂര്‍: (www.kvartha.com) ഉത്തര മലബാറിലെ പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് വികസന സമിതിയെ നോക്കുകുത്തിയാക്കി, സി പി എം പാര്‍ടിക്ക് തടിച്ചു കൊഴുക്കാനുള്ള ഇടത്താവളമാക്കിയെന്നും ബി പി എല്‍ കുടുംബങ്ങള്‍ക്ക് അടക്കം സൗജന്യ ചികിത്സ നിഷേധിച്ച് പാവപ്പെട്ട രോഗികളെ ദ്രോഹിക്കുകയാണെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി കുറ്റപ്പെടുത്തി. ഇത്തരം ജനവിരുദ്ധ സമീപനത്തിനുള്ള കനത്ത പ്രഹരമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ പാവപ്പെട്ട ബി പി എല്‍ രോഗികള്‍ക്കുള്ള സൗജന്യ ചികിത്സ നിഷേധിച്ച കൊണ്ട് മെഡികല്‍ കോളജ് വികസന സമിതി എന്ന പേരില്‍ ഫീസ് ഈടാക്കുന്നതിനെതിരെ, കല്യാശ്ശേരി മണ്ഡലം മുസ്ലിം യൂത് ലീഗ് നടത്തിയ മാര്‍ച് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ യൂത് ലീഗ് സെക്രടറി കെ സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ് കെ പി സക്കരിയ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, നിയോജക മണ്ഡലം മുസ്ലിം യൂത് ലീഗ് പ്രസിഡന്റ് ജംശീര്‍ ആലക്കാട്, ശിഹാബ് ചെറുകുന്നോന്‍, കെ പി നൗഫല്‍, ഹാരിസ് മാട്ടൂല്‍, എം അബ്ദുള്ള, നജ്മുദ്ദീന്‍ പിലാത്തറ, തസ്ലീം അടിപ്പാലം, റംശാദ് റബ്ബാനി എന്നിവര്‍ സംസാരിച്ചു.
ശബീര്‍ മടക്കര, സമദ് ചൂട്ടാട്, അബ്ദുള്ള ഏറന്തല, സൈഫുദ്ദീന്‍ കണ്ണകൈ, സാജിദ് മാടായി, ജാഫര്‍, മുബാരിസ് കണ്ണപുരം, തസ്ലിം ആലക്കാട്, മുനീര്‍ കണ്ണപുരം, അനസ് കടയ്ക്കര, സജ്ഫീര്‍ എന്നിവര്‍ മാര്‍ചിന് നേതൃത്വം നല്‍കി.
Keywords: News, Kerala, Kerala-News, Kannur-News, Regional-News, Kandanur News, Medical College, CPM, Abdul Kareem Cheleri, Criticism, Kandanur Medical College has become breeding ground for CPM: Abdul Kareem Cheleri.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.