ED summons | കണ്ടല ബാങ്ക് കള്ളപ്പണക്കേസ്: എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തിനും ബുധനാഴ്ച രാവിലെ ഹാജരാകാന്‍ സമന്‍സ് അയച്ച് ഇഡി

 


തിരുവനന്തപുരം: (KVARTHA) കണ്ടലയില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കണ്ടല ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഐ നേതാവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്‍, മകന്‍ അഖില്‍ ജിത് എന്നിവര്‍ക്ക് വീണ്ടും സമന്‍സ് അയച്ച് ഇഡി. ബുധനാഴ്ച രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം ഭാസുരാംഗനെ എട്ട് മണിക്കൂറോളം നേരം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ED summons | കണ്ടല ബാങ്ക് കള്ളപ്പണക്കേസ്: എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തിനും ബുധനാഴ്ച രാവിലെ ഹാജരാകാന്‍ സമന്‍സ് അയച്ച് ഇഡി

ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡിയുടെ അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.

Keywords:  Kandala Bank black money case: ED summons N Bhasurangan and son Akhil Jit to appear on Wednesday morning, Thiruvananthapuram, News, Kandala Bank Black Money Case, Order, Probe, ED Summons, Car, Inspection, N Bhasurangan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia