Minister | കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഊട്ടുപുര സമര്‍പ്പണം ദേവസ്വം മന്ത്രി നിര്‍വഹിക്കും

 


കണ്ണൂര്‍: (KVARTHA) മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം ആറിന് രാവിലെ ഒമ്പതുമണിക്ക് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കെവി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. കഥാകൃത്ത് ടി പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. ദേവസ്വം കമീഷണര്‍ പി നന്ദകുമാര്‍, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാട്ടുമാടം ഇളയടത്ത് ഈശാനന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിക്കും.


Minister | കാനത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഊട്ടുപുര സമര്‍പ്പണം ദേവസ്വം മന്ത്രി നിര്‍വഹിക്കും

20 ലക്ഷം രൂപയാണ് ഊട്ടുപുരയുടെ ആകെ നിര്‍മാണച്ചിലവ്. 2023 മെയ് 12 നാണ് കുറ്റിയടി കര്‍മം നടത്തിയത്. ദേവസ്വം നേരിട്ട് നടത്തിയ നിര്‍മാണ പ്രവൃത്തി ആറു മാസം കൊണ്ട് പൂര്‍ത്തിയായി. നവംബര്‍ 12 ന് ലക്ഷം ദീപം സമര്‍പ്പണവും 21, 22, 23 തീയതികളില്‍ ഏകദശി മഹോത്സവവും നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ എക്സിക്യൂടീവ് ഓഫീസര്‍ സിപി ബീന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പികെ ജയകൃഷ്ണന്‍, അംഗങ്ങളായ കെസി ശ്രീജിത്, സിടി രാജീവ്, കെഎം ശശിധരന്‍ എന്നിവര്‍ പങ്കടുത്തു.

Keywords:  Kanathur Sri Maha Vishnu Temple Ootupura dedication will be performed by the Devaswom Minister, Kannur, News, Ootupura Dedication, Kanathur Sri Maha Vishnu Temple, Religion, Press Meet, Festival, Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia