Kanam visited | കോടിയേരിയുടെ വിയോഗം ഇടതുപക്ഷപ്രസ്ഥാനത്തിന് കനത്ത നഷ്ടമെന്ന് കാനം രാജേന്ദ്രന്‍

 


തലശേരി: (www.kvartha.com) ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍. സിപിഎമിന് മാത്രമല്ല, അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷപ്രസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണുണ്ടാക്കിയത്. വ്യക്തിപരമായി തനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
             
Kanam visited | കോടിയേരിയുടെ വിയോഗം ഇടതുപക്ഷപ്രസ്ഥാനത്തിന് കനത്ത നഷ്ടമെന്ന് കാനം രാജേന്ദ്രന്‍

ഈങ്ങയില്‍ പീടികയിലെ വീട്ടിലെത്തിയ കാനം രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മക്കള്‍ ബിനോയ്, ബിനീഷ് എന്നിവരെ ആശ്വസിപ്പിച്ചു. ജില്ലാ സെക്രടറി സിപി സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം സിപി ഷൈജന്‍, സിപി മുരളി, എ പ്രദീപന്‍, അഡ്വ എംഎസ് നിശാദ്, കെ ഭാര്‍ഗവന്‍, അഡ്വ. ശ്രീശന്‍, കണ്ട്യന്‍ സുരേഷ്ബാബു, കെ വിജയന്‍, കാരായി സുരേന്ദ്രന്‍, അമീര്‍ ചേറ്റംകുന്ന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Keywords:  Latest-News, Kerala, Kannur, Thalassery, Top-Headlines, Kodiyeri-Balakrishnan, Political-News, Politics, CPM, Kanam visits Kodiyeri's house.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia