എല്‍ ഡി എഫ് വിജയം കേക് മുറിച്ച് ആഘോഷിച്ചതിന്റെ ചിത്രം പങ്കിട്ട് കാനം; സാധരണക്കാരന് ട്രിപിള്‍ ലോക്ഡൗണും, പ്രോടോകോളും, നിങ്ങള്‍ക്ക് കൂട്ടം കൂടി കേക് മുറിച്ച് ആഘോഷവും, കഷ്ടം കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാം; ഫോടോയ്ക്ക് താഴെ കമന്റുകളുടെ പൊടി പൂരം

 


തിരുവനന്തപുരം: (www.kvartha.com 17.05.2021) തുടര്‍ ഭരണം ലഭിച്ച ശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിക്കുന്നിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍. ചിത്രത്തിന് താഴെ കമന്റുകളുടെ പൊടിപൂരം. തിങ്കളാഴ്ച എ കെ ജി സെന്ററിലാണ് വിജയാഘോഷം നടന്നത്. വിവിധ ഘടകകക്ഷി നേതാക്കളായ ഇരുപതോളം പേരുടെ സാന്നിധ്യത്തിലാണ് കേക്ക് മുറിക്കുന്നത്.

എല്‍ ഡി എഫ് വിജയം കേക് മുറിച്ച് ആഘോഷിച്ചതിന്റെ ചിത്രം പങ്കിട്ട് കാനം; സാധരണക്കാരന് ട്രിപിള്‍ ലോക്ഡൗണും, പ്രോടോകോളും, നിങ്ങള്‍ക്ക് കൂട്ടം കൂടി കേക് മുറിച്ച് ആഘോഷവും, കഷ്ടം കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാം; ഫോടോയ്ക്ക് താഴെ കമന്റുകളുടെ പൊടി പൂരം

രണ്ടാം എല്‍ ഡി എഫ് സര്‍കാറില്‍ ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ച അന്തിമചര്‍ച്ചക്കായാണ് യോഗം ചേര്‍ന്നത്. എന്നാല്‍, ട്രിപിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ സാമൂഹിക അകലം പാലിക്കാതെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ഒരുമിച്ചുകൂടിയതിനെതിരെ ചിലര്‍ രൂക്ഷവിമര്‍ശനവുമായെത്തി. മാതൃകയാകേണ്ട നേതാക്കള്‍ ഇങ്ങനെ ചെയ്യുന്നതിലെ ശരികേടാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.

കമന്റുകളില്‍നിന്ന്:

*രാവിലെ ആള്‍ക്കൂട്ട കേക്ക് മുറിയും വൈകീട്ട് കോറോണ സാരോപദേശവും !

*കൃത്യമായ സാമൂഹികാകലം പാലിച്ചതിന് അഭിനന്ദനങ്ങള്‍.....

*മാതൃകപരമായ ഈ ചുവട് വെപ്പ് ഗംഭീരമായിട്ടുണ്ട്

*ഒറ്റയ്ക്ക് ഭക്ഷണം കഴിക്കണം ഒറ്റയ്ക്ക് ഉറങ്ങണം വീട്ടില്‍ ഒരു മീറ്റര്‍ വിടുനില്‍ക്കണം ഇത് എല്ലാം ആര്‍ക്ക് വേണ്ടിയാണ് 6 മണിക്ക് തള്ളിയത്

*ട്രിപ്പിള്‍ ലോക്ക്ഡൗണ്‍....

*എല്ലാ കോവിഡ് മാനദന്ധങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് എന്നുള്ളതാണ് ഒരു സമാധാനം..

*വോട് ചെയ്ത ജനത്തെ ലോക്കാക്കി സാമൂഹിക അകലം പോലുമില്ലാതെ കാട്ടിക്കൂട്ടുന്ന ഈ ചെയ്തി ഇടതു പക്ഷത്തെ പോലെയുള്ള ഒരു പാര്‍ടിയില്‍ നിന്ന് പ്രതീക്ഷിച്ചതല്ല.

*പാഠം -1 സാമൂഹിക അകലം പാലിക്കല്‍ അഥവാ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ! #BreakTheChain

*ട്രിപിള്‍ ലോക് ഡൗണ്‍ ഉള്ള പ്രദേശത്ത് ആള്‍ക്കൂട്ടം ഉണ്ടായത് പൊലീസ് ഏമാന്‍മാരൊന്നും കണ്ടില്ലേ കാലത്ത് ഡ്രോണ്‍ ക്യാമറയും പിടിച്ചു നടന്നിരുന്ന ചിലരെ ശ്രദ്ധയില്‍ പെട്ടിരുന്നു.

*സാധരണക്കാരന് ട്രിപിള്‍ ലോക്ഡൗണ്‍, പ്രോടോകോളും നിങ്ങള്‍ക്ക് കൂട്ടം കൂടി കേക്ക് മുറിച്ച് ആഘോഷം....
കഷ്ടം കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാം

*No social distancing , no double mask ... With all due respect to the party , i have to say this is ridiculous ...',

Keywords:  Kanam shares picture of LDF celebrating by cutting cake, Thiruvananthapuram, News, Politics, CPM, Pinarayi Vijayan, Celebration, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia