Kanam Rajendran | സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടെന്ന് ആരെങ്കിലും പറയുമോ? പുതിയ കാറുകള്‍ വാങ്ങാനുള്ള സര്‍കാര്‍ ഉത്തരവിനെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍
Nov 23, 2022, 15:08 IST
തിരുവനന്തപുരം: (www.kvartha.com) സാമ്പത്തിക നിയന്ത്രണത്തിനിടെ പുതിയ കാറുകള്‍ വാങ്ങാനുള്ള സര്‍കാര്‍ ഉത്തരവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടെന്ന് ആരെങ്കിലും പറയുമോ എന്നുചോദിച്ച അദ്ദേഹം സര്‍കാറിന്റെ സാധാരണ ചെലവുകള്‍ മാത്രമാണിതെന്നും വ്യക്തമാക്കി. സാമ്പത്തിക ഭദ്രതയുള്ളപ്പോള്‍ മാത്രം യാത്ര ചെയ്താല്‍ പോരെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത സാമ്പത്തിക നിയന്ത്രണത്തിനിടെ കൂടുതല്‍ കാറുകള്‍ വാങ്ങാനുള്ള സര്‍കാര്‍ ഉത്തരവ് വിവാദമായിരുന്നു. നവംബര്‍ 17നാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജനും ഹൈകോടതി ജഡ്ജിമാര്‍ക്കുമായി നാലു കാറുകള്‍ വാങ്ങാന്‍ സര്‍കാര്‍ ഉത്തരവിറക്കിയത്. ഹൈകോടതി രെജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ക്കായി കാര്‍ വാങ്ങാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.
ബി എസ് 6 ഇന്നോവ ക്രിസ്റ്റ ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ഒന്നിന് 24 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതേ ദിവസം തന്നെയാണ് സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് 35 ലക്ഷം രൂപ മുടക്കി കാര്‍ വാങ്ങാനുള്ള ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കിയത്.
Keywords: Kanam Rajendran's justification for buying cars, Thiruvananthapuram, News, Economic Crisis, Vehicles, Trending, Kerala, Politics.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.