കനയ്യ കുമാര്‍ പാര്‍ടി വിട്ടത് അടഞ്ഞ അധ്യായം, വിഷയം ചര്‍ച്ച ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com 02.10.2021) ജെ എന്‍ യുവിലെ തീപൊരി നേതാവായിരുന്ന കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം സിപിഐ ദേശീയ നേതൃയോഗങ്ങളില്‍ ഉന്നയിക്കാന്‍ ഒരുങ്ങി കേരള നേതാക്കള്‍. കനയ്യ പാര്‍ടി വിട്ടത് അടഞ്ഞ അധ്യായമാണെന്നും എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും സിപിഐ സംസ്ഥാന സെക്രടെറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

പാര്‍ടിയെ കനയ്യ വഞ്ചിച്ചുവെന്ന സിപിഐ ജനറല്‍ സെക്രടെറി ഡി രാജയുടെ നിലപാടിനോട് കേരള ഘടകത്തിന് വിയോജിപ്പുണ്ടെന്നാണ് അറിയുന്നത്. സംസ്ഥാന വിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍, സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തണമെന്ന തീരുമാനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു കേരളം വ്യക്തമാക്കും.

കനയ്യ കുമാര്‍ പാര്‍ടി വിട്ടത് അടഞ്ഞ അധ്യായം, വിഷയം ചര്‍ച്ച ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍

അതിനിടെ സിപിഐ ദേശീയ എക്‌സിക്യൂടിവ് യോഗം ഡെല്‍ഹിയില്‍ തുടങ്ങി. മൂന്നുദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗവും ചേരും. പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളും കര്‍ഷക പ്രക്ഷോഭവും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. വിജയവാഡയില്‍ നിശ്ചയിച്ചിട്ടുളള 24-ാം പാര്‍ടി കോണ്‍ഗ്രസിന്റെ തീയതിയും തീരുമാനിക്കും.

Keywords: Kanam Rajendran on Kanhaiya Kumar's joining congress, Thiruvananthapuram, News, Politics, Congress, CPI(M), Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia