Arikomban Attack | അരിക്കൊമ്പന്റെ ആക്രമണത്തിനിടെ ബൈകില്‍നിന്ന് വീണ് തലയ്ക്ക് സാരമായി പരുക്കേറ്റയാള്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com) കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജ് (57) ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാല്‍രാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. 

ബൈക് യാത്രക്കാരന്‍ ആയിരുന്നു പാല്‍രാജ്. അരിക്കൊമ്പന്റെ ആക്രമണത്തിനിടെ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈകില്‍ തട്ടി വാഹനം മറിഞ്ഞു വീണിരുന്നു. വീഴ്ചയില്‍ തലയ്ക്കും വയറിനും സാരമായ പരുക്കേറ്റിരുന്നു. തേനി മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ പുലര്‍ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

അതേസമയം, തമിഴ്‌നാട് വനമേഖലയില്‍ നിലയുറപ്പിച്ച അരിക്കൊമ്പന്‍ ഷണ്മുഖ അണക്കെട്ടിന് സമീപം എത്തിയിട്ടുണ്ട്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവയ്ക്കുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് വനംവകുപ്പ്. കമ്പത്തു നിന്ന് 10 കിലോമീറ്റര്‍ മാറിയാണ് ഷണ്മുഖ അണക്കെട്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പന് പിന്നാലെയാണ് ദൗത്യസംഘം. ദൗത്യസംഘാംഗങ്ങളും കുംകിയാനകളും കമ്പത്ത് തുടരുകയാണ്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി മാറ്റിയിട്ട് ഒരു മാസം പിന്നിടുമ്പോഴും പുതിയ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത അവസ്ഥയിലാണ്.

ഒരു മാസക്കാലം നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടാനായത്. പെരിയാര്‍ വന്യജീവി സങ്കേതത്തിലും പൊരുത്തപ്പെടാനാകാതെ വന്നതോടെ കേരളാ തമിഴ്‌നാട് വനാതിര്‍ത്തികളിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പന്‍.

Arikomban Attack | അരിക്കൊമ്പന്റെ ആക്രമണത്തിനിടെ ബൈകില്‍നിന്ന് വീണ് തലയ്ക്ക് സാരമായി പരുക്കേറ്റയാള്‍ മരിച്ചു


Keywords: News, Kerala, Kerala-News, News-Malayalam, Idukki, Arikomban, Elephant, Wild Elephant, Elephant Attack, Top Headlines, Kambam: One died in Arikomban attack.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia