മലയാളത്തിന്റെ ആമി ഓര്‍മ്മയായിട്ട് പത്ത് വര്‍ഷങ്ങള്‍; പരിഗണന ലഭിക്കാതെ നാലപ്പാട്ടെ കമല സുരയ്യ സ്മാരകം, സാഹിത്യ അക്കാദമിയുടെ ഇടപെടല്‍ ശക്തമാക്കണമെന്ന് ആവശ്യം
May 31, 2019, 13:46 IST
തൃശൂര്‍: (www.kvartha.com 31.05.2019) മലയാളത്തിന്റെ ആമി, കമലാ സുരയ്യ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം. കാവ്യാസ്വാദനത്തിന് മാറ്റുകൂട്ടിയ കാവയത്രിയുടെ സ്മാരകം അധികൃതരുടെ ശ്രദ്ധ എത്താതെ ഒറ്റപ്പെട്ട് കഴിയുകയാണിപ്പോള്‍. സാഹിത്യ അക്കാദമി നാല് വര്‍ഷം മുമ്പ് സ്ഥാപിച്ച കമല സുരയ്യ സ്മാരകത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി ശക്തമാവുകയാണ്.
മാധവികുട്ടി എന്ന കമലാ സുരയ്യയുടെ പ്രസിദ്ധമായ നാലപ്പാട് തറവാട് ഇന്ന് ഇല്ല. ഇന്ന് മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നത് കമല സുരയ്യ സ്മാരകത്തിലാണ്. കഥാകാരി ഉപയോഗിച്ചിരുന്ന ആഭരണപെട്ടിയും കണ്ണാടിയും കട്ടിലുമുള്‍പ്പെടെ എല്ലാം ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. 4 വര്‍ഷം മുന്‍പാണ് ഇരു നിലകളില്‍ സ്മാരകം നിര്‍മിച്ചത്. മാധവിക്കുട്ടിയുടെ പേരിലുളള 17 സെന്റും പുന്നയൂര്‍ക്കുളം സ്വദേശി കെ പി സുകുമാരന്‍ നല്കിയ 13 സെന്റും ഉപയോഗിച്ച് സാഹിത്യ അക്കാദമിയാണ് സ്മാരകം നിര്‍മിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് സാഹിത്യ അക്കാദമിയുടെ ഒരു ശ്രദ്ധയും ഇങ്ങോട്ടില്ലെന്ന പരാതി നാട്ടുകാര്‍ക്കും പ്രിയ സാഹിത്യകാരിയെ സ്നേഹിക്കുന്നവര്‍ക്കും ഉണ്ട്. പുന്നയൂര്‍ക്കുളം പഞ്ചായത്തുമായി ആലോചിച്ച് കൂടുതല്‍ നവീകരണങ്ങള്‍ വരുത്തുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malayalam, Thrissur, Poem, Story, kamala surayya's memmorial building needs more facilities

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.