Drowned | കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com) കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട യുവാവിന് ദാരുണാന്ത്യം. താഴെ അരപ്പറ്റ മഞ്ഞിലാന്‍കുടിയില്‍ ഉണ്ണികൃഷ്ണന്‍ (25) ആണ് മരിച്ചത്. കല്‍പ്പറ്റ മേലേ അരപ്പറ്റ ആറാം നമ്പര്‍ പുഴയിലായിരുന്നു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ അപകടം. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ് ഉണ്ണികൃഷ്ണന്‍ അപകടത്തില്‍പെട്ട അരപ്പറ്റ ആറാംനമ്പര്‍ പുഴ.

ഞായറാഴ്ച (17.09.2023) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്‍ അപകടത്തില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് എത്തിയ പ്രദേശവാസികള്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണനെ കരക്കെത്തിച്ച് മേപ്പാടിയിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Drowned | കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട യുവാവിന് ദാരുണാന്ത്യം

 
Keywords: News, Kerala, Kerala-News, Local-News, Regional-News, Arapetta News, Kalpetta News, Drowned, Youth, Kalpetta: 25 Year old man drowned in Arapetta. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia