കലൂർ സ്റ്റേഡിയം കൈമാറിയത് എല്ലാ വ്യവസ്ഥകളും പാലിച്ചാണ്, സ്പോർട് കേരള ഫൗണ്ടേഷനാണ് കൈമാറിയത്; രേഖകൾ പുറത്തുവിടാമെന്ന് ജിസിഡിഎ ചെയർമാൻ

 
Image of GCDA Chairman K Chandran Pillai and Jawaharlal Nehru International Stadium Kochi.
Watermark

Photo Credit: Facebook/ K Chandran Pillai, Jawaharlal Nehru International Stadium

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ജിസിഡിഎയ്ക്ക് സ്പോൺസർമാരുമായി നേരിട്ട് കരാറില്ല, അവരുടെ സാമ്പത്തിക അവകാശവാദങ്ങളിൽ ഉത്തരവാദിത്തമില്ല.
● പ്രവൃത്തികൾ നിരീക്ഷിക്കാൻ മൂന്ന് പേർ അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
● ചുറ്റുമതിലിനായി മുറിച്ച മരങ്ങൾ അനുവാദത്തോടെയാണെന്ന് ജിസിഡിഎയുടെ വാദം.
● സ്റ്റേഡിയം നവീകരണം നവംബർ 30നകം പൂർത്തിയാക്കി ഡിസംബറിൽ ഐഎസ്എൽ നടത്തും.
● കൈമാറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ കത്ത് നൽകി.

കൊച്ചി: (KVARTHA) കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം കൈമാറിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ജിസിഡിഎ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി) ചെയർമാൻ കെ. ചന്ദ്രൻ പിള്ള. സ്റ്റേഡിയം കൈമാറിയത് എല്ലാ വ്യവസ്ഥകളും പാലിച്ചാണ്. ഇതു സംബന്ധിച്ച എല്ലാ രേഖകളും പുറത്തുവിടാൻ തയ്യാറാണെന്നും തങ്ങൾക്ക് ഒന്നും മറയ്ക്കാനില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അർജൻ്റീനയുടെ സൗഹൃദ മത്സരത്തിനായി സ്റ്റേഡിയം തയ്യാറാക്കാൻ വേണ്ടിയുള്ള പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Aster mims 04/11/2022

ജിസിഡിഎ സ്റ്റേഡിയം കൈമാറിയത് സ്‌പോർട് കേരള ഫൗണ്ടേഷനാണ് (എസ്‌കെഎഫ്). 'സ്‌പോർട് കേരള ഫൗണ്ടേഷൻ എന്ന് പറയുന്നത് ഒരു പിഎസ്‌യു അഥവാ ഒരു പൊതുമേഖലാ സ്ഥാപനം (Public Sector Undertaking) ആണ്. അതിൻ്റെ എംഡി വിഷ്ണുരാജ് ഐഎഎസ് ആണ്. അത് സർക്കാർ സ്ഥാപനമാണ്. അവർക്കാണ് സ്റ്റേഡിയം കൈമാറിയിട്ടുള്ളത്. ജിസിഡിഎയ്ക്ക് കരാർ ഉള്ളത് പൊതുമേഖലാ സ്ഥാപനമായ കേരള സ്പോർട്‌സ് ഫൗണ്ടേഷനുമായിട്ടാണ്' കെ. ചന്ദ്രൻ പിള്ള വ്യക്തമാക്കി.

മോണിറ്ററിങ് കമ്മിറ്റി, മരംമുറി വിവാദം

ജിസിഡിഎ സ്റ്റേഡിയം സ്പോൺസർക്കല്ല കൈമാറിയതെന്നും, സ്പോൺസറുമായുള്ള ഇടപാടിൻ്റെ ഉത്തരവാദിത്തം സ്‌പോർട്സ് കേരള ഫൗണ്ടേഷന്റെ തലയിൽവച്ച് ജിസിഡിഎ ചെയർമാൻ കൈയൊഴിയുകയും ചെയ്തു. 'സ്‌പോൺസർ 70 കോടി എന്ന് പറഞ്ഞാൽ എനിക്ക് അതിൽ ഉത്തരവാദിത്തമില്ല. അങ്ങിനെ എസ്റ്റിമേറ്റില്ല' അദ്ദേഹം പറഞ്ഞു. ചെയ്യുന്ന പ്രവൃത്തികളെല്ലാം കൃത്യമായി നിരീക്ഷിക്കാൻ മോണിറ്ററിങ് കമ്മിറ്റിയുണ്ട്. ജിസിഡിഎയുടെ സൂപ്രണ്ടിങ് എഞ്ചിനീയർ, എസ്കെഎഫിൻ്റെ ജനറൽ മാനേജർ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ്റെ സീനിയർ എഞ്ചിനീയർ എന്നിവരടങ്ങുന്ന ഈ കമ്മിറ്റി പ്രവൃത്തികളുടെ റിപ്പോർട്ട് ദിവസേന തയ്യാറാക്കുന്നുണ്ടെന്നും ചെയർമാൻ അറിയിച്ചു.

മരംമുറി സംബന്ധിച്ച വിവാദങ്ങളിലും ജിസിഡിഎ ചെയർമാൻ വിശദീകരണം നൽകി. ചുറ്റുമതിലിൻ്റെ ആവശ്യമുണ്ടായിരുന്നു. ചുറ്റുമതിൽ അവർ നിർമിക്കാമെന്നാണ് ധാരണയായത്. അതുമായി ബന്ധപ്പെട്ടാണ് കുറച്ച് മരം മുറിച്ചത്. മരം മുറിച്ചതെല്ലാം അനുവാദത്തോടുകൂടിയാണ്. അല്ലാതെ എന്തെങ്കിലും ക്രമവിരുദ്ധമായുണ്ടെങ്കിൽ അത് പ്രത്യേകമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവീകരണം ഉടൻ പൂർത്തിയാക്കും

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്റ്റേഡിയത്തിലെ പ്രവൃത്തികൾ പൂർത്തിയാക്കാൻ വേണ്ടി ജിസിഡിഎ സ്റ്റേഡിയം കൈമാറിയത്. ജിസിഡിഎ നേരിട്ട് പണം മുടക്കുന്നില്ല. അത് ചെയ്യുന്നത് സ്പോർട്സ് കേരള ഫൗണ്ടേഷൻ വഴിയാണ്. സ്റ്റേഡിയം നവീകരണം നവംബർ 30നകം പൂർത്തിയാക്കുമെന്നും ഡിസംബറിൽ ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ചിൽ അർജൻ്റീന വന്നാൽ സ്പോൺസർക്ക് സ്റ്റേഡിയം വിട്ടുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, സ്റ്റേഡിയം കൈമാറ്റം ജിസിഡിഎ ജനറൽ കൗൺസിൽ വിശദമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ കത്ത് നൽകി. സ്റ്റേഡിയത്തിൽ പ്രവേശിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ ജിസിഡിഎ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജിസിഡിഎ ആസ്ഥാനത്തേക്ക് യുവമോർച്ചയും ബിഡിജെഎസും പ്രതിഷേധ മാർച്ച് നടത്തുകയും കായികമന്ത്രിയുടെ കോലം കത്തിച്ച് ജിസിഡിഎ ആസ്ഥാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു. കലൂർ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപത്തിൽ സിപിഎം ജിസിഡിഎയ്ക്ക് പ്രതിരോധമൊരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കലൂർ സ്റ്റേഡിയം കൈമാറ്റത്തെക്കുറിച്ചുള്ള ജിസിഡിഎ ചെയർമാൻ്റെ വിശദീകരണത്തെ എങ്ങനെ കാണുന്നു? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: GCDA Chairman confirms Kaloor Stadium handover to Sports Kerala Foundation is legal; denies contract with sponsor.

#KaloorStadium #GCDA #SportsKerala #KChandranPillai #KochiNews #FootballKerala


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script