കലോത്സവങ്ങള്‍ ഗ്രാമോത്സവങ്ങളാക്കുമെന്ന പ്രഖ്യാപനം കലാകേരളം ചര്‍ച്ച ചെയ്യുന്നു

 


അസ്ലം മാവിലെ

കാസര്‍കോട്: (www.kvartha.com 02.12.2019)
നാലുനാള്‍ നീണ്ടുനിന്ന കൗമാര കലാമേളത്തിന്റെ കൊടിയിറങ്ങി. കാഞ്ഞങ്ങാട്ടു വെച്ചു നടന്ന കലോത്സവത്തെ കുറിച്ചുള്ള സമ്മിശ്ര പ്രതികരണങ്ങള്‍ വന്നു തുടങ്ങി. കലോത്സവങ്ങള്‍ ഗ്രാമോത്സവങ്ങളാക്കുമെന്ന പ്രഖ്യാപനം ഇപ്പോള്‍ കലാകേരളം ചര്‍ച്ച ചെയ്യുകയാണ്. 2017 ല്‍ മേഖലാ തല കലോത്സവ പ്രഖ്യാപനം നടന്നിരുന്നു. എന്നാലത് ഇതുവരെയും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ജില്ലാ മത്സരങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തെ മൂന്നോ നാലോ മേഖലയാക്കിത്തിരിച്ചുള്ള കലോത്സവങ്ങള്‍ നടത്താനും അതില്‍ ഒന്നാമതെത്തുന്നവരെ സംസ്ഥാനതലത്തില്‍ കൊണ്ട് വരാനുമായിരുന്നു പ്രഖ്യാപനം.

കലോത്സവ നടത്തിപ്പിലെ തിരക്കൊഴിവാക്കാനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരുന്നത്. പക്ഷെ മേഖലയും കഴിഞ്ഞു സംസ്ഥാനതല മത്സരമുണ്ടെങ്കില്‍ എല്ലാവരുടെയും 4 ദിവസം കൂടി കൂടുതല്‍ നഷ്മാകുമെന്നും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ഇപ്പോള്‍ ചര്‍ച്ചയാണ്. കലോത്സവത്തിനിടെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച, അടുത്ത വര്‍ഷം മുതല്‍ കലോത്സവങ്ങള്‍ ഗ്രാമോത്സവങ്ങളാക്കുമെന്ന വിഷയം ശ്രദ്ധേയമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

കലോത്സവങ്ങള്‍ ഗ്രാമോത്സവങ്ങളാക്കുമെന്ന പ്രഖ്യാപനം കലാകേരളം ചര്‍ച്ച ചെയ്യുന്നു

ആബാലവൃദ്ധ ജനപങ്കാളിത്തം കൊണ്ട് വൈവിധ്യങ്ങള്‍ ഉള്‍പ്പെടുത്തി, പരിമിതികള്‍ക്കകത്ത് നിന്ന് ആഴ്ചകള്‍ നീണ്ടു നിന്ന ഗ്രാമോത്സവ പരീക്ഷണം കേരളത്തിലെ വിവിധ ഗ്രാമങ്ങളില്‍ നടന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ മന്ത്രിയുടെ പ്രസ്താവന പ്രാബല്യത്തില്‍ വരുത്താവുന്നതാണ്. സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകള്‍ ഉള്ളിടത്തൊക്കെ ഗ്രാമോത്സവം കീഴേ തലം മുതല്‍ വിജയിക്കും. സ്‌കൂള്‍ ചുറ്റുവട്ടത്തുള്ള മുഴുവനാള്‍ക്കാരെയും ഭാഗവാക്കാക്കി ഗ്രാമം മുഴുവന്‍ ഉത്സവഛായ പകര്‍ന്നു, അതിലവസാന ദിനങ്ങള്‍ കുട്ടികളുടെ മത്സരങ്ങള്‍ നടത്തി വര്‍ണ്ണോജ്വലമായ സമാപനോത്സവം നടത്തുക എന്നത് വളരെ മനോഹരം തന്നെയെന്ന് വിലയിരുത്തപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Kerala school kalolsavam, Aslam Mavilae, kasaragod, Festival, Kalolsavam Changing to Gramolsavam; kerala Discussing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia