Kalolsavam 2023 | സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്ണക്കപ് നേടി ആതിഥേയരായ കോഴിക്കോട്; നേട്ടം 20-ാമത്തെ പ്രാവശ്യം; 918 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കണ്ണൂര്‍; തൊട്ടുപിന്നില്‍ പാലക്കാട്
Jan 7, 2023, 18:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്ണക്കപ് നേടി കലാകിരീടം സ്വന്തമാക്കി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് സ്വന്തം തട്ടകത്തില്‍ കിരീടമുറപ്പിച്ചത്.
ഇത് 20-ാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളാകുന്നത്. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നിലുള്ളത്. തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍. 10-ാം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോടും ഹയര്‍സെകന്‍ഡറി വിഭാഗത്തില്‍ കണ്ണൂരുമാണ് ഒന്നാമതെത്തിയത്. ഹൈസ്കൂള്‍ അറബിക് കലോത്സവത്തില്‍ കോഴിക്കോടും കണ്ണൂരും പാലക്കാടുമാണ് ഒന്നാമത്. അതേസമയം ഹൈസ്കൂള്‍ വിഭാഗം സംസ്കൃതം കലോത്സവത്തില്‍ കൊല്ലവും എറണാകുളവും ഒന്നാമതെത്തി.
സ്കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെകന്‍ഡറി സ്കൂള്‍ ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് ഹയര്‍സെകന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തുമെത്തി. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ എച്എസ്എസാണ് മൂന്നാമത്.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്ണക്കപ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും.
കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം, എംകെ രാഘവന്, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍കിങ് ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപല്‍ സെക്രടറി എപിഎം മുഹമ്മദ് ഹനീശ് തുടങ്ങിയവര്‍ സമാപനയോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു ഐഎഎസ് സ്വാഗതം പറയും.
Keywords: News,Kerala,State,Kozhikode,school,Students,Top-Headlines,Trending, Festival, Kalolsavam 2023: Kozhikode District win the Trophy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

